ആഘോഷമായ സ്കൂൾ പ്രവേശനോത്സവം നടത്തി

വടക്കഞ്ചേരി : മധ്യവേനലവധിക്കുശേഷം മഴയുടെ അകമ്പടിയോടെ വീണ്ടും ഒരു സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിക്കുകയാണ് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയ‌ർസെക്കണ്ടറി സ്കൂൾ. നവാഗതരായി വന്ന എല്ലാ വിദ്യാർത്ഥിനികളെയും രക്ഷിതാക്കളെയും അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ പി ടി എ യും ചേർന്ന് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. നവാഗതർക്ക് സ്വാഗതമേകിക്കൊണ്ട് നിരവധി കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ക്ലാസ്സുകൾ തിരിച്ചു. അധ്യാപകർക്കൊപ്പം രക്ഷിതാക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനികൾ ക്ലാസ്സ് മുറികളിലേക്ക്.....