സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
| 13006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13006 |
| യൂണിറ്റ് നമ്പർ | LK/2018/13006 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ലീഡർ | അനുപമ |
| ഡെപ്യൂട്ടി ലീഡർ | നവനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിഡിയ ആശ അനന്ദൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറി ജോസ് |
| അവസാനം തിരുത്തിയത് | |
| 31-05-2025 | Stteresasaihss |
കണ്ണൂർ: സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് പ്രിലിമിനറി ക്യാമ്പ് 21-08-24 സംഘടിപ്പിച്ചു. രാവിലെ 9.30 മണിക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്‌നി മാനുവൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ ശ്രീ ജ്യോതിഷ് മാസ്റ്റർ ക്യാമ്പ് നയിച്ചു്. അനിമേഷൻ,റോബോട്ടിക്‌സ് ,എന്നി വിഷയങ്ങൾ സമഗ്രമായി പ്രതിപാദിച്ചു. അധ്യപികമാരായ ഷെറി മിസ്,ആശ മിസ്സ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി .3 മണിക്ക് രക്ഷിതാക്കളെ പങ്കെടുപ്പിച്ചു് ഡെമോ ക്ലാസും നടന്നു .



ലിറ്റൽ കൈറ്റ്സ് വെക്കേഷന് ക്യാമ്പ്
തുടർച്ചയായി ഉണ്ടായ കനത്ത മഴ ശാന്തമായപ്പോൾ 28 /5/ 2025 ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ ക്യാമ്പ് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച.
രാവിലെ ഒമ്പതരയ്ക്ക് തന്നെ പ്രാർഥനയുടെ ക്യാമ്പ് ആരംഭിച്ചു. ഐടിസി ടീച്ചർ മെസ്സി ജെറി എത്തിയിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് മിൻ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പ്രാധാന്യം, ഡിജിറ്റൽ കാലഘട്ടത്തിൽ വിദ്യാർഥികളുടെ പങ്ക് ,സാങ്കേതികവിദ്യയുടെ ഉള്ള അവബോധം എന്നിവയെ കുറിച്ച് ഹെഡ്മിസ്ട്രസ് സംസാരിച്ചു.
മുഖ്യാതിഥിയായ ശ്രീ സിജി തോമസ് വിദ്യാർത്ഥികളുമായി സംവദിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകളും ഉത്തരവാദിത്വങ്ങളും വിശദമായി വിശദീകരിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ പ്രസംഗം വിദ്യാർത്ഥികളിൽ ഉത്സാഹം ഉദ്ദേശിച്ച ബോധവും നിറച്ചു. പഠന പരിപാടികൾ ആശാ മിസ്സും ഷെറിൻ ചേർന്ന് കൈകാര്യം ചെയ്തു. ആദ്യമായി സാമൂഹ്യ മാധ്യമങ്ങളെ അടിസ്ഥാനമാക്കി ഒരു ലഘു ക്വിസ് സംഘടിപ്പിച്ചു. ആറു വീതം കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പേര് നിശ്ചയിക്കാൻ ആയിരുന്നു ക്വസ്റ്റ്യൻ ലക്ഷ്യം. തുടർന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ന് വളരെയധികം പ്രചാരം നേടുന്ന റീലുകൾ എന്ന ആശയത്തെ കുറിച്ച് ടീച്ചർമാർ വിശദീകരിച്ചു. ചിലരിൽ റീലുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു. ഓരോ ഗ്രൂപ്പും സ്വന്തമായി ആലോചിച്ച് തങ്ങളുടെ സർഗാത്മകത കൊണ്ട് റീലുകൾ ഒരുക്കാൻ ടീച്ചർമാർ നിർദ്ദേശിച്ചു. ഫോൺ ഉപയോഗിച്ച് റീലുകൾ തയ്യാറാക്കിയതിന് ശേഷം അവർ പ്രോജക്ടുകളുടെ ക്ലാസിൽ പ്രദർശിപ്പിച്ചു.