എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
കാക്കാണിക്ക SNLP സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്ന് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ആതിര p നിർവഹിച്ചു. വാർഡ് മെമ്പർ ദിലീപ് കുമാർ , പി.ടി.എ പ്രസിഡന്റ് ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.
നവാഗതരെ അക്ഷരകിരീടം വച്ചു സ്കൂളിലേക്ക് സ്വീകരിച്ചു..
രക്ഷകർതൃ വിദ്യാഭാസത്തെ കുറിച്ച് സീനിയർ അധ്യാപകനായ നാരായണൻ സർ ക്ലാസ്സ് എടുത്തു..
കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വിതരണം ചെയ്യ്തു.
പരിസ്ഥിതി ദിനം
ജൂൺ5പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര SNLP സ്കൂളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ദിലീപ് കുമാർ കുട്ടികൾക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഫലവൃക്ഷ തൈ നൽകുകയും ഹരിത കർമ്മസേനപ്രവർത്തകരെ ആദരിക്കുകയും ചെയ്തു. അവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു രക്തചന്ദന തൈ നടുകയും ചെയ്തു
മലയാള മനോരമ നല്ല പാഠം
മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിന്റെയും സ്കൂളിലെ കാർഷിക ക്ലബിന്റെയും നേതൃത്വത്തിൽ കാക്കാണിക്കര SNLP സ്കൂളിൽ അടുക്കള പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, കുട്ടികളിൽ കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, കാർഷിക സമൃദ്ധിയിലേക്ക് സ്കൂളിനെ വളർത്തി ക്കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.
പ്രഥമ അധ്യാപിക ശ്രീമതി. സെമീനാ ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിതതിലക്, അൻസില ബീവി E ,ഗംഗ സുന്ദർ, നല്ല പാഠം കോ ഓഡിനേറ്റർ ശ്രീമതി ശാലിനി EL, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി. ശോഭനകുമാരി എന്നിവർ നേതൃത്വം നൽകി. രക്ഷകർതൃ പങ്കാളിത്തവും പൊതുജന പങ്കാളിത്തവും ഉണ്ടായിരുന്നു.
സ്കൂൾ ഒളിമ്പിക്സ് 2024
കായിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ
കാക്കാണിക്കര SNLP സ്കൂളിൽ ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിച്ചു.
ഭരതന്നൂരിലുള്ള പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്കൂൾ ഒളിമ്പിക്സിൽ റെഡ്, ബ്ലൂ ,ഗ്രീൻ എന്നി ങ്ങനെ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. മത്സരത്തിൽ പങ്കെടുത്തു വിജയിച്ച കുട്ടികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. കായിക അധ്യാപകനായ മിഥുൻ നേതൃത്വം നൽകി. സ്കൂൾ മാനേജർ അനീഷ് SS,PTA പ്രസിഡന്റ് ഷിയാസ്, ഹെഡ്മിസ്ട്രസ് സെമീന ബീഗം N, അധ്യാപകരായ നാരായണപിള്ള S,അമിത തിലക്, അൻസിലബീവി, ഗംഗ സുന്ദർ, സ്കൂൾ PTA അംഗങ്ങൾ,രക്ഷകർത്താക്കൾ നാട്ടുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.