ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/2025-26
സ്വാതന്ത്ര്യദിനാഘോഷം റിപ്പോർട്ട്
2024- 2025 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 18.07. 2024 ന് പ്രധാന അധ്യാപിക സിസ്റ്റർ റീനയുടെ നേതൃത്വത്തിൽ S R G യോഗം കൂടുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തേണ്ട മത്സരങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും എല്ലാ ക്ലാസ്സുകാർക്കും പ്രസംഗ മത്സരം, ക്വിസ് മത്സരം, എന്നിവ നടത്താമെന്നും 1-ാം ക്ലാസിന് പതാക വരക്കൽ, 2-ാം ക്ലാസിന് പതാക നിർമ്മാണം, 3, 4 ക്ലാസുകാർക്ക് ചുവർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്താമെന്നും തീരുമാനിച്ചു.
തുടർന്ന് 30.7. 2024 ന് പി.ടി.എ കൂടുകയും S R G യിൽ തീരുമാനിച്ച വിവരങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്തു. പിടിഎ യുടെ അഭിപ്രായപ്രകാരം മുഖ്യാതിഥിയായി മുൻ സബ് ഇൻസ്പെക്ടറും നിലവിൽ കേരള പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറിയുമായ ശ്രീമാൻ. ജോസഫ് സ്റ്റാൻലിയെ ക്ഷണിക്കുവാനും തീരുമാനിച്ചു. എല്ലാ കുട്ടികൾക്കും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അവബോധം ഉണ്ടാകുന്നതിനായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 14ന് നടത്തുവാനും പിടിഎ തീരുമാനിച്ചു. അന്നേദിവസം കുട്ടികൾക്ക് ലഡു വിതരണം ചെയ്യണമെന്നും പിടിഎ അഭിപ്രായപ്പെട്ടു.
മുൻ നിശ്ചയിച്ച പ്രകാരം 8-ാം തീയതി ക്വിസ് മത്സരം, 9 -ന് പ്രസംഗം മത്സരം, 12 ന് പതാക വരക്കൽ, പതാക നിർമ്മാണം, ചുവർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരെ കണ്ടെത്തുകയും ചെയ്തു. 13.08.24 ന് അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും ചേർന്ന് വേദി അലങ്കരിക്കുകയും സ്കൂളും പരിസരവും മോടിപിടിപ്പിക്കുകയും ചെയ്തു.
14.08.24 ന് കൃത്യം 10 10 മണിക്ക് തന്നെ ആഘോഷ പരിപാടികൾ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. പ്രധാന അധ്യാപിക റവ. സിസ്റ്റർ റീന സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് മുഖ്യാതിഥിയായ ശ്രീമാൻ. ജോസഫ് സ്റ്റാൻലി ആഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ് ,ഡ്രിൽ എന്നിവ വേദിയെ കൂടുതൽ മനോഹരമാക്കി. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ബുൾബുൾ വിഭാഗം സംസ്ഥാനതല സർട്ടിഫിക്കറ്റ് ആയ ഹിരക് പങ്ക് ബാഡ്ജിന് നമ്മുടെ സ്കൂളിലെ 13 കുട്ടികൾ അർഹരായി. അവരെ മുഖ്യാതിഥി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ശേഷം പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി. അനില സേവ്യർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പിടിഎ പ്രസിഡൻറ് ശ്രീ. ഗ്രിഫിൻ തോമസ് , HM സി. റീന എന്നിവർ സമ്മാനദാനം നടത്തി. ശ്രീമതി.യൂഫ്രേസിയ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.