ഉള്ളടക്കത്തിലേക്ക് പോവുക

ജി ബി എച്ച് എസ് എസ് മാടായി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJINAVANNALATH (സംവാദം | സംഭാവനകൾ) (കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു.)

കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു സ്ഥലമാണ് മാടായി. പ്രാചീനകേരളത്തിലെ പ്രധാന നഗരങ്ങളിലൊന്നായി മാടായിയെ ചരിത്രകാരൻമാർ കണക്കാക്കുന്നു. മാടാിക്കോട്ടയുടെ അവശിഷ്ടങ്ങൾ, പ്രാചീനകാലത്തെ ജൂതക്കുടിയേറ്റത്തിന്റെ സ്മാരകമായ ജൂതക്കുളം, കേരളത്തിലെ ഇസ്ലാം മതപ്രചാരണത്തിൻറെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ മാടായിപ്പളി, പാളയം ഗ്രൗണ്ട്. ജൈവവൈവിധ്യക്കലവറയായ മാടായിപ്പാറ ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്. നിരവധി വിദ്യാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിൽ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ജി ബി എച്ച് എസ് എസ് മാടായി. യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി എന്നിങ്ങനെയാണ് ഇവിടെ ക്ലാസ്സുകൾ.

കണ്ണൂർ ജില്ലയിലെ മാടയി ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മാടായിക്കാവ്. തികച്ചും വ്യത്യസ്തതപുലർത്തുന്ന ആരാധനാ സമ്പ്രദായങ്ങളും ആചാരങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്. ഉത്തരമലബാറിലെ ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമാണിതെന്ന് കരുതുന്നു.