ഗവ.എൽ.പി.എസ്.ചാന്നാങ്കര/എന്റെ ഗ്രാമം

23:54, 13 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanyakollam (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം Adding/improving reference(s) Reverting vandalism or test edit)

എന്റെ നാട്  ചാന്നാങ്കര  അറബി കടലിനോട് ചേർന്ന് കേരളത്തിന്റെ തെക്കേ അറ്റത്ത്  തിരുവിതാംകൂറിൽ തൂവെള്ളമണൽ വിതറിയ ഒരു കൊച്ചു ഗ്രാമം. ശാന്തമായി ഒഴുകുന്ന പാർവതി പുത്തനാർ ചാന്നാങ്കരയുടെ ഭംഗി കൂട്ടുന്നു. പുഴയ്ക്കും കടലിനും ഇടയിൽ മണൽ

തിട്ടമേൽ ഒരു വിദ്യാലയം ഉണ്ട്.G L P S ചാന്നാങ്കര.കടലിനോട് ചേർന്ന് പ്രദേശമായതുകൊണ്ടുതന്നെ കൂടുതൽ പേരും മത്സ്യ ബന്ധന തൊഴിലാളികളാണ്.

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കഠിനംകുളം .[1] കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.ആകെ 20 ത് വാർ‍‍‍ഡുകൾ.

  • തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര
  • തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.
  • ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി ചാന്നാങ്കര.
  • തിരുവനന്തപുരം -വേളി-തുമ്പ -വെട്ടുതുറ വഴി ചാന്നാങ്കര എത്തിച്ചേരാം.