ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

ഓസോൺ ദിനം

ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.

സയൻസ് സെമിനാർ- എ ഐ

2024-25 വർഷത്തെ സബ്ജില്ല സയൻസ് സെമിനാർ കല്ലാർകുട്ടി സ്കൂളിൽ വച്ച് നടന്നു.ഈ വർഷത്തെ സെമിനാറിന്റെ വിഷയം എ ഐ ആയിരുന്നു.ഫാത്തിമ മാതാ സ്കൂളിൽ നിന്നും സെമിനാറിൽ പങ്കെടുത്ത ബിയോണ ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി തൊടുപുഴയിൽ വച്ച് നടക്കുന്ന ജില്ലാ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.28-8-2024ൽ തൊടുപുഴയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ ഫാത്തിമ മാതാ സ്കൂളിലെ ബിയോണ ബിനു രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല സയൻസ് സെമിനാർ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.