സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ/2024-25

പ്രവേശനോൽസവം 2024-25

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9.15മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. . ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. . എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .എല്ലാ കുട്ടികൾ ക്കും മധു രം വിതരണം ചെയ്തു


പരിസ്ഥിതി ദിനം

എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി.വൃക്ഷത്തൈ നട്ടു .

പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസിലാക്കി നൽകുന്നതിനായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തപ്പെട്ടു, save water, save life എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും നടത്തി .


ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ

2024-25 അധ്യയന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കണ്ടെത്തുവാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് സ്കൂൾ ഐ.റ്റി ലാബിൽ നടന്നു. 85 കുട്ടികളാണ് പ്രേവേശന പരീക്ഷയിൽ പങ്കെടുത്തത്.