എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2024-25

11:24, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29040HM (സംവാദം | സംഭാവനകൾ) ('== പ്രവർത്തനങ്ങൾ == === '''ജൂലൈ 21 - ചാന്ദ്രദിനം''' === മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനങ്ങൾ

ജൂലൈ 21 - ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.