ഗവഃ എൽ പി എസ് വെള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531 (സംവാദം | സംഭാവനകൾ)
ഗവഃ എൽ പി എസ് വെള്ളനാട്
വിലാസം
വെള്ളനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201742531




സ്കൂളിന്റെ ചരിത്രപശ്ചാത്തലം

1891-മുതല്‍ 1964-വരെ ഇപ്പോള്‍ ഗവ.V & HSS പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ഈ പ്രൈമറി വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. 1961-ല്‍ HS ആയി മാറിയപ്പോള്‍ പ്രൈമറി വേര്‍തിരിച്ചു. 1964-ല്‍ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള്‍ സ്ഥാപിച്ചു. തുടക്കത്തില്‍ ഒന്നു മുതല്‍ നാലുവരെ ഓരോ ഡിവിഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രമേണ കുട്ടികളുടെ എണ്ണം കൂടിവരുകയും ഡിവിഷനുകളും അധ്യാപകരും കെട്ടിടങ്ങളും കൂടുകയുണ്ടായി. ഇപ്പോള്‍ ഒരു ഇരുനില കെട്ടിടവും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടവും ഉണ്ട്. ആകെ പതിനെട്ട് ക്ലാസ്മുറികള്‍, ഒരു ഓഫീസ്, ഒരു സ്റ്റാഫ് റൂം, ഒരു സ്റ്റോര്‍ റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉണ്ട്. ആകെ പതിനെട്ട് ഡിവിഷനുകളിലായി 496 കുട്ടികള്‍ ഉണ്ട്.

ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ. ജെ. ഡെന്നിസണ്‍ സാറായിരുന്നു. അദ്ദേഹം ദീര്‍ഘകാലം ഈ വിദ്യാലയത്തില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേര്‍ന്ന് അശ്രാന്തം പരിശ്രമിച്ചതിന്‍റെ ഫലമായി ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം വളര്‍ന്നു. ഇന്ന് എല്ലാ ക്ലാസുകളിലും ഫാന്‍ എന്നിവ ഉണ്ട്. എല്ലാ ക്ലാസുകളിലും ഡസ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറിയില്‍ ചെറിയ കസേരകള്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് സൗകര്യമുണ്ട്.

                           1975-ല്‍ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. ജെ. ഡെന്നിസന് ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചു. 2001-ല്‍ സബ്ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു. 

ആദ്യത്തെ പ്രഥമാധ്യാപകന്‍ : ശ്രീ. ജെ. ഡെന്നിസണ്‍

ആദ്യ വിദ്യാര്‍ത്ഥി  : നിലവിലുള്ള അഡ്മിഷന്‍ രജിസ്റ്ററില്‍ കാണുന്നത്

                                 1. കൃഷ്ണന്‍ നായര്‍. വി., 
                                 തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വെള്ളനാട് ഗ്രാമപഞ്ചായത്തിന്‍റെ കേരള വികസന പദ്ധതിയുടെ ഭാഗമായി څകലാകേന്ദ്രംچ ഈ വിദ്യാലയം കേന്ദ്രമായി ആരംഭിച്ചു. ഈ പഞ്ചായത്തിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. തബല, ഹാര്‍മോണിയം, ഗിറ്റാര്‍, കീബോര്‍ഡ്, ഫ്ളൂട്ട് എന്നീ സംഗീതോപകരണങ്ങളില്‍ പരിശീലനം ലഭ്യമാക്കുന്നു.

കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങള്‍, അവതരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

എെ.ടി.ക്ലബ്ബ്.

? കമ്പ്യൂട്ടര്‍ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവര്‍ത്തിക്കുന്നു.

? ഓരോ ക്ലാസിലും ഓരോ യൂണിറ്റ് കഴിയുമ്പോഴും കുട്ടികള്‍ പതിപ്പുകളും, ചുവര്‍ചിത്രങ്ങളും തയ്യാറാക്കുന്നു.

? കുട്ടികള്‍ തയ്യാറാക്കുന്ന പതിപ്പുകളില്‍ നിന്നും അവര്‍ തന്നെ ഇന്‍ലന്‍റ് മാസിക തയ്യാറാക്കുന്നു.

മികവുകള്‍

വിദ്യാലയത്തിന്‍റെ വളര്‍ച്ചയും വികാസവും

1964 മുതല്‍ ക്രമാനുഗതമായ വളര്‍ച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിന് ഉണ്ടായത്. ഓല ഷെഡുകള്‍ ഒഴിവായി. ഓടിട്ട കെട്ടിടങ്ങള്‍ വന്നു. തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇരുനിലകെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതില്‍ വന്നു. തുടര്‍ന്ന് അധികാര വികേന്ദ്രീകരണത്തിന്‍റെ സാധ്യതയില്‍ ഗ്രാമപഞ്ചായത്ത് ചുറ്റുമതില്‍ കൂടുതല്‍ ശക്തമാക്കി. ശ്രീ. വര്‍ക്കല രാധാകൃഷ്ണന്‍ MP യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മനോഹരമായ ഒരു പ്രീസ്കൂള്‍ കെട്ടിടം പണി തീര്‍ത്തു. ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു. തികച്ചും പരിസര സൗഹൃദപരമായ ഒരന്തരീക്ഷം ഇപ്പോള്‍ ഈ വിദ്യാലയത്തിനുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തുനിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെയെത്തുന്നത്. ഒട്ടനവധി അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെങ്കിലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവ. പ്രൈമറി വിദ്യാലയത്തിലേയ്ക്കാണ് അയയ്ക്കുന്നത്. തുടര്‍ച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്താലും പ്രാദേശിക ഭരണകൂടത്തിന്‍റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടും ഈ വിദ്യാലയം ഓരോ വര്‍ഷവും പുരോഗതി പ്രാപിച്ചു വരുന്നു. മിക്ക ഗവ. സ്കൂളുകളിലും കുട്ടികള്‍ കുറയുമ്പോള്‍ ഇവിടെ എല്ലാവര്‍ഷവും കുട്ടികള്‍ കൂടുന്നുണ്ട്.

ഇന്നത്തെ അവസ്ഥ

എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ഓരോ ഡിവിഷന്‍ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വര്‍ഷമായി ഓരോ ഡിവിഷന്‍ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്.

ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ക്ലാസുകളില്‍ ആവശ്യത്തിന് ഫര്‍ണിച്ചറുകള്‍, ഫാന്‍, ലൈറ്റ്, ബ്ലാക്ക് ബോര്‍ഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താല്‍ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കള്‍ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങള്‍ക്ക് ഈ വിദ്യാലയത്തില്‍ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവര്‍ത്തനങ്ങളാല്‍ കൂടുതല്‍ വികസിക്കുന്നതിന് സാധ്യതയുണ്ട്.

PTA , MTA പ്രവര്‍ത്തനങ്ങള്‍

എല്ലാ അധ്യയനവര്‍ഷവും ജൂലൈ മാസത്തില്‍ തന്നെ പി.ടി.എ.യുടെ ജനറല്‍ ബോഡി യോഗം ചേരും. വിവിധ മെയിന്‍റനന്‍സ് പ്രവര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണി നിര്‍മ്മാണം, ശുചിമുറികള്‍, കുടിവെള്ള പദ്ധതി തുടങ്ങിയവയൊക്കെ PTA യുടെ നേതൃത്വത്തില്‍ ചെയ്യാന്‍ കഴിഞ്ഞു. കൂടാതെ വിദ്യാലയത്തില്‍ നടക്കുന്ന ക്ലാസ് PTA , ആഘോഷങ്ങള്‍ തുടങ്ങിയവയിലും PTA , MTA യുടെ നല്ല സഹകരണവും നേതൃത്വപരമായ പങ്കും ഉണ്ടാകുന്നു.

കലാകായിക രംഗത്തെ പരിശീലന പരിപാടികളിലും പഠനയാത്ര, ഫീല്‍ഡ് ട്രിപ്പ് തുടങ്ങിയ പഠന പ്രവര്‍ത്തനങ്ങളിലും PTA , MTA പങ്കാളിത്തമുണ്ട്.

കമ്പ്യൂട്ടര്‍ ലാബ്

PTA നേതൃത്വത്തില്‍ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ് ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. 2002-03-ല്‍ 3 കമ്പ്യൂട്ടറും 2003-04-ല്‍ 3 കമ്പ്യൂട്ടറും ഒരു പ്രിന്‍ററും കെല്‍ട്രോണില്‍ നിന്നും വായ്പയായി PTA വാങ്ങി.തുടര്‍ന്ന് എം.എല്‍.എ. ഫണ്ടില്‍ നിന്നും , എം.പി.ഫണ്ടില്‍ നിന്നും,ഇന്‍ഫോസിസില്‍ നിന്നും രണ്ടു കമ്പ്യൂട്ടറുകള്‍ വീതവും വിവിധ കാലയളവുകളില്‍ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോള്‍ ലാബില്‍ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസില്‍ ഒരു കമ്പ്യൂട്ടറുമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.

നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അധ്യയനരംഗത്ത് നടത്തിയ നൂതന യത്നങ്ങള്‍

1. 1986-മുതല്‍ അക്ഷരം പോലും അറിയാത്ത കുട്ടികള്‍ക്കുവേണ്ടി അക്ഷരവേദി എന്ന പേരില്‍ പരിഹാരബോധന ക്ലാസുകള്‍, ക്ലാസ് സമയത്തിനു മുമ്പും പിമ്പും നടത്തിയത് ഏറെ ഗുണപ്രദമായി.

2. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി 1991-മുതല്‍ പ്രത്യേക ക്ലാസുകള്‍ അധ്യാപകരും സന്നദ്ധസംഘടനകളും ചേര്‍ന്ന് നടത്തുന്നു

3. കുട്ടികള്‍ക്കുവേണ്ടി സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

4. ഈ വര്‍ഷം څപഠന വൈകല്യچമുള്ള കുട്ടികള്‍ക്കുവേണ്ടി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

5. ഇംഗ്ലീഷ് ഭാഷാപഠനം മെച്ചമാക്കാന്‍ ലാംഗ്വേജ് ഫെസ്റ്റിവല്‍ നടത്തി.

6. കലാകായിക രംഗത്ത് പരിശീലനം നല്‍കുന്നു.

7. ഗ്രാമപഞ്ചായത്തിന്‍െറ കേരളവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലാകേന്ദ്രം തുടങ്ങി.

8. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

മുന്‍ സാരഥികള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==: സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റും മുമ്പ് വെള്ളനാട് ഗവ. ലോവര്‍ പ്രൈമറിയില്‍ പഠിച്ചിരുന്നവര്‍ 1. ഡോ. കൃഷ്ണപിള്ള, 2. ശ്രീ. കെ. വിശ്വനാഥന്‍ (ഡയറക്ടര്‍,മിത്രനികേതന്‍), 3. ശ്രീ. പി. നാഗപ്പന്‍ നായര്‍ (മുന്‍ BSS ജനറല്‍ സെക്രട്ടറി, മുന്‍ സെക്രട്ടറി സംസ്ഥാന ശിശുക്ഷേമ സമിതി & മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്), 4. ആര്‍. സുന്ദരേശന്‍ നായര്‍ (മുന്‍ സംസ്ഥാന സെക്രട്ടറി, ജനതാപാര്‍ട്ടി) ==

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവഃ_എൽ_പി_എസ്_വെള്ളനാട്&oldid=264728" എന്ന താളിൽനിന്ന് ശേഖരിച്ചത്