ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്/2024-25

14:53, 26 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (' == റിപ്പബ്ലിക് ദിനാഘോഷം 2025 == വീരണകാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 73 മത് റിപ്പബ്ലിക് ദിനാഘോഷം പതാകയുയർത്തൽ NCC പരേഡ് തുടങ്ങിയവ ഉൾപ്പെടുത്തി ഭംഗിയായും പ്രൗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റിപ്പബ്ലിക് ദിനാഘോഷം 2025

വീരണകാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 73 മത് റിപ്പബ്ലിക് ദിനാഘോഷം പതാകയുയർത്തൽ NCC പരേഡ് തുടങ്ങിയവ ഉൾപ്പെടുത്തി ഭംഗിയായും പ്രൗഢഗംഭീരമായും നടന്നു. ബഹുമാന്യരായ ഹെസ്മിസ്ട്രസ് സന്ധ്യ ടീച്ചർ, പ്രിൻസിപ്പൽ രൂപാ നായർ ടീച്ചർ, പി റ്റി എ പ്രസിഡന്റ് അരുൺകുമാർ സാർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർ സെക്കന്റ് സീനിയർ സന്തോഷ് സാർ എന്നിവർ ആശംസകൾ നേർന്നു. NCC പരേഡിൽ ഒന്നും രണ്ടും വർഷത്തെ cadets യൂണിഫാമിൽ പങ്കെടുക്കുകയും ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ അഭിവാദ്യം സ്വീകരിച്ചു. സീനിയർ cadets ആയ ആദർശ്, വൈഗ, വൈഷ്ണവി എന്നിവരാണ് പരേഡിന് നേതൃത്യം കൊടുത്തത്. സ്കൂൾ NCC ഓഫീസർ ശ്രീ.രാകേഷ് എം.എസ് മാർഗ്ഗ നിർദ്ദേശം കൊടുത്തു. നമ്മുടെ ദേശസ്നേഹവും അഖണ്ഢതയും വിളിച്ചോതുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഒന്നര മണിക്കൂർ നീണ്ടുനിന്നു.