സെന്റ് ജോർജ് യൂ പി സ്കൂൾ വാഴത്തോപ്പ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ് യൂ പി സ്കൂൾ വാഴത്തോപ്പ്
വിലാസം
VAZHATHOPE

THADIYAMPADU P.O VAZHATHOPE
,
685602
സ്ഥാപിതംJUNE - 1968
വിവരങ്ങൾ
ഫോൺ04862236685
ഇമെയിൽ29214vazhathope@gmail.com
കോഡുകൾ
സ്കൂൾ കോഡ്29214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Jincy Antony
അവസാനം തിരുത്തിയത്
25-01-2025JOBIN JOSEPH


ചരിത്രം

Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George UP School Vazhathope. 1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25 കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകൽ സമയം കാടു വെട്ടി തെളിച്ച് കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു. പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി.

1964 ൽ വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

1. അത്യാധുനിക കമ്പ്യൂട്ടർ ലാബുകൾ 2. മൂന്ന് നിലകളിലായി 4 സ്മാർട്ട്സ് ക്ളാസുകൾ ഉൾപ്പെടെ 15 ക്ളാസ് റൂമുകൾ. 3. സ്കൂൾ ബസ് സൗകര്യം 4. കരാട്ടെ, ഡാൻസ് പരിശീലനം 5. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം 6. കമ്പ്യൂട്ടർ പരിശീലനം 7. വിവിധ ക്ലബ്ബുകൾ 8. സ്കൂൾ ഉച്ചഭക്ഷണം 9. സ്കൂൾ പച്ചക്കറിത്തോട്ടം 10. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ 11. അക്കാദമിക് സ്കോളർഷിപ്പ് പരിശീലനം 12. USS പരിശീലനം 13. എന്റെ മലയാളം, My English പരിശീലനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി‌ ‌‌‌ റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ - റവ. ഫാ. മാത്യു തെക്കേക്കര - റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട് റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി