സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
പള്ളിപ്പുറം ,വൈപ്പിൻ
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തീരദേശഗ്രാമമാണ് പള്ളിപ്പുറം .പോർച്ചുഗീസുകാർ നൽകിയ പള്ളിപ്പൊർട്ട് എന്ന നാമം പിന്നീട് പള്ളിപ്പുറം ആയി മാറി.എറണാകുളത്തു നിന്ന് 25 കിലോമീറ്റർ മാറി വൈപ്പിൻ കരയുടെ അതിർത്തി ഗ്രാമമായി വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമത്തിന്റെ കിഴക്കുഭാഗം പെരിയാർ നദിയാലും പടിഞ്ഞാറുഭാഗം അറബിക്കടലാലും ചുറ്റപ്പെട്ടിരിക്കുന്നു .ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക,പള്ളിപ്പുറം കോട്ട ,മുസിരിസ് ബീച്ച് ഇവയെല്ലാം ഈ നാടിനു മുതൽക്കൂട്ടായി നിലകൊള്ളുന്നു.ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗമാണ് മുനമ്പം ഹാർബർ .പോർച്ചുഗീസ് ചരിത്രം പേറുന്ന പള്ളിപ്പുറം കോട്ട 1503 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു പള്ളിപ്പുറത്തിന്റെ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ചതുമാണ് .പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ലോകപ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.