ജി.യു.പി.എസ്. ചമ്രവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.എസ്. ചമ്രവട്ടം
വിലാസം
ചമ്രവട്ടം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-2017Gups chamravattom





ചരിത്രം

1921 ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.‍ഡി.പി.ഇ.പി ,എസ്.എസ്.എ.തുട‍ങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </

>

ഭൗതികസൗകര്യങ്ങള്‍

ആദ്യകാലബങ്ങളില്‍ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ല്‍ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ല്‍ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയില്‍ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ LKG ,UKG വിഭാഗമുള്‍പ്പെടെ 1000 ത്തോളം വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.

ലൈബ്രറി -ലാബ് സംവിധാനം

പുസ്തകങ്ങള്‍ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

പഠനം എളുപ്പമാക്കുന്നതിനും കുട്ടികളില്‍ പഠന താല്പര്യം വളര്‍ത്തുന്നതിനും പാ‍ഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഒരു മള്‍ട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ചമ്രവട്ടം&oldid=263209" എന്ന താളിൽനിന്ന് ശേഖരിച്ചത്