ജി യു പി എസ് മണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEETHU.M (സംവാദം | സംഭാവനകൾ)
ജി യു പി എസ് മണക്കാട്
വിലാസം
ചെറൂപ്പ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-2017NEETHU.M




കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്നത്.

ചരിത്രം

ഓലമേഞ്ഞ രണ്ടു പീടികയും ഓടുമേഞ്ഞ മൂന്ന് പീടികയും ഉള്ള ഒരങ്ങാടി,ഒരു പൊതുകിണർ ,ഒരു ബംഗ്ലാവ് ,ഉരുളൻ കല്ലുകൾ പാകിയ റോഡ് അങ്ങ് തെങ്ങിലക്കടവ് വരെ,റോഡിനിരുവശവും തെച്ചിക്കാടുകളും കൂരിക്കാടുകളും നിറഞ്ഞ ഭൂപ്രദേശം ,വല്ലപ്പോഴും ഇഴഞ്ഞു നീങ്ങിപ്പോകുന്ന മൂന്നു ചെറിയ ബസ്സുകൾ ,കൂടാതെ കാളവണ്ടികളും ...ഇതായിരുന്നു 1954 ലെ ചെറൂപ്പ- മണക്കാട് അങ്ങാടി . ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട് ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു.

ഇപ്പോൾ ശ്രീവി രാജഗോപാലൻ മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയശ്രീ, ശുഭലത, മോളി, ജാക്‌ലിൻ, ഷീജ, മിഷ , സിന്ധു, പ്രതിഭ, സപ്ന, സുലേഖ, സുബൈദ. മൈമുന, ലിജി , ബിന്ദു, ഷീബ, ശാലിനി, നസീറ, സുമ, ശ്രീജുൽ, ഷീന, നീതു, അനുപമ, രമാദേവി

ക്ളബുകൾ

കാർഷിക ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മണക്കാട്&oldid=262782" എന്ന താളിൽനിന്ന് ശേഖരിച്ചത്