ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം/2024-25
2022-23 വരെ | 2023-24 | 2024-25 |

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
എൻ. എസ്. എസിന്റെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 19/10/24 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിച്ചു. മികച്ച പ്രതികരണമാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് ലഭിച്ചത്. രക്ഷകർത്താക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.
വയനാട് ദുരന്തബാധിതർക്ക് ഒരു കൈ സഹായം
പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് ആശ്വാസവും കരുതലും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി വിഭാഗം എൻ. എസ്.എസ്. യൂണിറ്റ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക പൂർണമായും വയനാട് ദുരന്തബാധിതർക്കായി മാറ്റിവയ്ക്കുകയാണ് കുട്ടികൾ ചെയ്തത്. നവംബർ 28 വ്യാഴാഴ്ചയായിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്. ക്ലാസ് സമയം നഷ്ടപ്പെടാതെ ഇടവേളകളിൽ ആയിരുന്നു ഫെസ്റ്റ് ക്രമീകരിച്ചിരുന്നത്.