സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം റിപ്പോർട്ട് 2024 ജൂൺ 3
വർണ്ണാഭമായ പുതിയാധ്യാന വർഷത്തിനുള്ള തുടക്കം കുറിച്ചുകൊണ്ട് ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. ആലപ്പുഴ സെന്റ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആഘോഷമായ പ്രവേശനോത്സവത്തോടെ പുതിയ വിദ്യാലയ വർഷത്തിന് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ രാവിലെ 9 30ന് പുതിയ കുട്ടികളെ ചന്ദനക്കുറി തൊട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനമല്ല വാർഡ് കൗൺസിലർ ശ്രീമതി സതീദേവി എം ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ കുസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് സന്തോഷിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്ക് നോട്ടുബുക്കും പേനയും സ്നേഹസമ്മാനമായി നൽകി പുതുതായി വന്നുചേർന്ന കുട്ടികളുടെയും മറ്റു കുട്ടികളുടെയും കലാപരിപാടികൾ പ്രവേശനോത്സവത്തിന് മിഴിവേകി. സ്കൂളിന്റെ സാരഥിത്തിലേക്ക് പുതിയതായി വന്ന ഹെഡ്മിസ്ട്ര ശ്രീമതി സിനിമോൾ ജെയിംസ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ അലക്സാണ്ടർപ്പിച്ചു പ്രവേശനോത്സവ സമ്മേളനത്തിനുശേഷം പുതിയ കുട്ടികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള പ്രവേശനോത്സവം ഗാനവും വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സമ്മേളനവും കുട്ടികളെ കേൾപ്പിച്ചു തുടർന്ന് കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപിക ശ്രീമതി ലിൻസ് ജോർജ് നയിച്ചു.