ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട/പ്രവർത്തനങ്ങൾ/2024-25
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 25/09/2024 ബുധനാഴ്ച്ച വിവിധ പരിപാടികൾ ഗവ ഡി വി എൽ പി സ്കൂൾ കോട്ടയിൽ നടന്നു . കുട്ടികളും അധ്യാപകരും ചേർന്ന് മാലിന്യമുക്ത നവകേരള പ്രതിജ്ഞ എടുത്തു . തുടർന്ന് ഫലവൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് നടുകയും , അതിനു വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്തു . മാലിന്യങ്ങളെ കുറിച്ചും , മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും സ്കൂൾ അധ്യാപകനായ ശ്രീ ജയകുമാർ ആർ ബോധവത്കരണ ക്ലാസ് നടത്തി . തുടർന്ന് കുട്ടികൾക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി
![](/images/thumb/f/fa/37404-pta-mmk-1.jpg/300px-37404-pta-mmk-1.jpg)
![](/images/thumb/1/18/37404-pta-mmk-4.jpg/300px-37404-pta-mmk-4.jpg)
![](/images/thumb/4/48/37404-pta-mmk-3.jpg/300px-37404-pta-mmk-3.jpg)