ടി കെ എം എം യു പി എസ് വാടയ്ക്കൽ
ടി കെ എം എം യു പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
കുുതിരപ്പന്തി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. പി.കെ.ശ്രീദേവി |
അവസാനം തിരുത്തിയത് | |
22-01-2017 | Pr2470 |
................................
ചരിത്രം
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ നഗരസഭ പരിധിയില്‍ കുതിരപ്പന്തി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീ. ടി. കെ. എം. എം. യു. പി. സ്ക്കൂള്‍. 1957 ല്‍ പ്രദേശത്തെ പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനായി എസ്. എന്‍. ഡി. പി. യുടെ നേതൃത്വത്തില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. പിന്നീട് 1958 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് സ്ക്കൂളിന് അംഗീകാരം നല്‍കി. അന്നത്തെ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പ്രസിഡന്റായിരുന്ന പത്മവിലാസത്തില്‍ പി.എന്‍. രവീന്ദ്രനാഥിന്റെ . അമ്മ ശ്രീമതി. കല്യാണിക്കുട്ടി സംഭാവനയായി നല്‍കിയ സ്ഥലത്തേയ്ക്ക് സ്ക്കൂളിന്റെ പ്രവര്‍ത്തനം മാറ്റി. 1986 ല്‍ ആലപ്പുഴ ബൈപ്പാസിനുവേണ്ടി സ്ക്കൂള്‍ നിന്ന സ്ഥലം ഏറ്റെടുത്തപ്പോള്‍ എസ്.എന്‍.ഡി.പി.398-ാം നമ്പര്‍ ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് സ്ക്കൂള്‍ അങ്ങോട്ട് മാറ്റി. ആദ്യകാലത്ത് കെട്ടിടങ്ങളുടെ കുറവ് മൂലം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ്സ് നടന്നിരുന്നത്. പിന്നീട് ഉദാരമതികളായ വ്യക്തികളുടെയും എസ്. എന്‍.ഡി.പി. യുടെയും നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഷിഫ്റ്റ് സമ്പ്രദായം മാറി. തുടക്കത്തില്‍ നാല് ഡിവിഷനുകളുള്ള എല്‍.പി. ക്ലാസുകളാണ് ഉണ്ടായിരുന്നത്. ക്രമേണ യു,പി. സ്ക്കൂളും ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികച്ച നിലയില്‍ സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു വന്ന വിദ്യാലയമാണിത്.ഒരിക്കല്‍ മികച്ച നിലയില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കണ്ടെത്താന്‍ ഒരു അമേരിക്കന്‍ മലയാളി നടത്തിയ അന്വേഷണത്തില്‍ ഈ സ്കൂളാണ് കണ്ടെത്തിയത്.അതിന് പാരിതോഷികമായി അമ്പതിനായിരം രൂപ വിലമതിക്കുന്ന സ്കൗട്ട് യഊണിഫോമും സ്കൗട്ട് ഉപകരണങ്ങളും സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചു.ശ്രീമതി.എം.ജി.പ്രസന്നയായിരുന്നു അന്ന് ഗൈഡ് ക്യാപ്റ്റന്‍.
വിദ്യാരംഗം കലാസാഹിത്യ വേദി മികച്ചനിലയില്‍ എക്കാലവും ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒരിക്കല്‍ റവന്യൂ ജില്ല തലത്തില്‍ നട്തതിയ കഥാരചനാ മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടി ഒന്നാമതെത്തി.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി ചന്ദ്രാഭായി
- ശ്രീമതി സൗദാമിനിയമ്മ
- ശ്രീമിതി റ്റി.തങ്കമ്മ
- ശ്രീ.എന്‍.പുരുഷന്‍
- ശ്രീമതി പാര്‍വതി വാരസ്യാര്‍
- ശ്രീ.പി.ശൂലപാണി
- ശ്രീമതി വി.കെ.മറിയാമ്മ
നേട്ടങ്ങള്‍
2000നവമ്പര്‍ മാസം ഒന്നാം തീയതി ഈ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിക്ക് തുടക്കമിട്ടു.2002ല്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠനത്തിന് തുടക്കമിട്ടതെന്നിരിക്കെ ഇത് ഒരു മികവ് തന്നെയാണ്.സ്കൗട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകപരമായി നടന്നു വന്ന വിദ്യാലയമാണിത്.ഈ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലവും പ്രോത്സാഹനവുമാണ് നിത്യമോലെ പോലയൊരു ദേശീയ പുരസ്കാരം നേടിയ കായിക പ്രതിഭയെ വളര്‍ത്തിയെടുത്തത്.കയര്‍ മത്സ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്കകാരുടെ മക്കളായിരുന്നു ഈ സ്കഊലില്‍ പഠിച്ചു പോയവരിലേറെയും.എന്നാല്‍ അവരില്‍ പലര്‍ക്കും ഒദ്യോഗിക ജീവിതത്തിലും കാലാ സാംസ്കാരിക മേഖലകളിലും ശരാശരിക്കുമപ്പുറം എത്തുവാന്‍ കഴിഞ്ഞു എന്നത് മികവ് തന്നെയാണ്.കമ്പ്യൂട്ടര്‍ മേഖലയില്‍ മികവ് തെളിയിച്ച് പല വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്ന അഞ്ജു ഹരിശ്ചന്ദ്രന്‍,കാനറാബാങ്ക് മാനേജറായി വിരമിച്ച വിശ്വഭദ്രന്‍,ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച് വി.ചന്ദ്രന്‍,പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് പി.പി.പവനന്‍,,പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥരായ സുദര്‍ശനന്‍,കെ.എന്‍.ഷൈന്‍,രാജന്‍ ബാബു.കേരള സെക്രട്ടേറിയറ്റില്‍ അഗ്രി പാര്‍ലമെന്റ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍,പൊതു വിതരണ വകുപ്പിലെ ഉദ്യോഗസ്ഥ ഷാഹിന,ആലപ്പുഴ നഗര സഭാംഗം ബഷീര്‍ കോയാപറമ്പില്‍,എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ രമേശ്,ഗവണ്‍മെന്റ് തമ്പകച്ചുവട് യു.പി.സ്കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ എം.വി.സുരേന്ദ്രന്‍,കാര്‍ടൂണ്‍ രചനയില്‍ സര്‍വകലാശാലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാജില്‍,ഭാരോദ്വോഹന മത്സരത്തിലെ മികവിന് പല വട്ടം കേരള സ്ട്രോംഗ് മാന്‍ പദവി ലഭിച്ച ഭാസുരന്‍,പ്രകൃതി ചികിത്സാ രംഗത്തിലൂടെ രാജ്യമാകെ അറിയപ്പെടുന് ഡോ.കെ.സേതു,ദേശീയ തലത്തില്‍ ഉപന്യാസ രചനാ മത്സരത്തിന് പുരസ്കാരം നേടിയ കുമാരി ഗായത്രി,ഓട്ടം തുള്ള്ല്‍ മത്സരത്തില്‍ സ്കൂളിന് സമ്മാനം നേടിയ മികച്ച വാസ്തുശില്പി കൂടിയായ അംബുജന്‍,പൂന്തോട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകന്‍ റ്റി.ജെ.യേശുദാസ്,തുടങ്ങി അനേകം പേരെ സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ദേശീയ കായികതാരം നിത്യമോള്‍
- നാടക-സിനിമാ താരം സുന്ദരം കുറുപ്പശ്ശേരി
- നഗരസഭാംഗം ബഷീര്‍ കോയാ പറമ്പില്‍
- ഉപന്യാസ രചനാ മത്സരത്തില്‍ ദേശീയ പുരസ്കാരം നേടിയ കുമാരി ഗായത്രി
വഴികാട്ടി
ദേശിയ പാത66ല്‍ കളര്‍കോട് നിന്നു തുടങ്ങുന്ന ബൈപാസിലൂടെ ഒരു നാഴിക വടക്കുപടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.ആലപ്പുഴ റെയില്‍വേ സ്റ്റഷനില്‍ നിന്ന് റെയില്‍ വേസ്റ്റേഷന്‍ തിരുവമ്പാടി റോഡിലൂടെ കിഴക്കോട്ട് വരുമ്പോള്‍ ത്രവേണി ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ് അര നാഴിക യാത്ര ചെയ്താലും സ്കൂളിലെത്തിച്ചേരാം. ബൈപാസ് കടന്നു പോകുന്നടത്ത് പ്രശസ്തമായ ഇലവന്തിക്കുളത്തിന് സമീപമാണ് സ്കൂള്‍ നില്‍ക്കുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}