കുമാരനല്ലൂർ ഡിവി എൽപിഎസ്/എന്റെ ഗ്രാമം
കുമാരനലൂർ
കോട്ടയം നഗരത്തിൻ്റെ പ്രാന്തപ്രദേശമാണ് കുമാരനല്ലൂർ. ദേവീക്ഷേത്രത്താൽ പ്രസിദ്ധമായ ഈ നാട്ടിലെ പ്രധാന ഉത്സവമാണ് വൃശ്ചികമാസത്തിലെ തൃക്കാർത്തിക. ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടെനിന്നും 5km മാറിയാണ് കോട്ടയം നഗരഹൃദയം. പുഴയും തോടും മരങ്ങളും പാടവും ഒക്കെ നിറഞ്ഞ മനോഹരമായ ഈ ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയുന്നത്.
ഭൂമിശാസ്ത്രം കുമാരനലൂർ ക്ഷേത്രക്കുളം മീനച്ചിലാർ
പൊതുസ്ഥാപനങ്ങൾ കിംസ് ആശുപത്രി ആരാധനാലയങ്ങൾ പോസ്റ്റോഫീസ് ഗവ. യു.പി സ്കൂൾ
മഹാത്മാഗാന്ധിയുടെ പാദസ്പർശമേററ പ്രദേശം കൂടിയാണ് കുമാരനല്ലൂർ. അദ്ദേഹം കുമാരനല്ലൂർ ദേവീ ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രത്തോടനുബന്ധിച്ചുള്ള കൊട്ടാരത്തിൽ വിശ്രമിക്കുകയും ചെയ്തു. ഇതിൻ്റെ സ്മരണകൾ ഉണർത്തുന്ന ഒരു മ്യൂസിയം അടുത്തിടെ ഇവിടെ പ്രവർത്തനമാരംഭിക്കുകയുണ്ടായി.ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ വർഷംതോറും നടത്തിവരുന്ന കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളിയിൽ ദേശവാസികൾ ഒന്നടങ്കം പങ്കുചേരുന്നു.