ഗവ. യു. പി. എസ് വിളപ്പിൽശാല
വിലാസം
വിളപ്പില്‍ശാല

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-2017Sheebashaji




ചരിത്രം

സഹ്യന്‍റെ താഴ്വരയില്‍ നിന്നും ഏകദേശം 50 കിലോ മീറ്റര്‍ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളില്‍ ഇടം നേടിയ പ്രദേശമാണ് വിളപ്പില്‍ശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പില്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അപ്പര്‍ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പില്‍ശാല,കാരോട്,പടവന്‍കോട്, വിളപ്പില്‍ശാല, നൂലിയോട്, ചൊവ്വള്ളൂര്‍, കരുവിലാഞ്ചി, കാവിന്‍പുറം എന്നീ വാര്‍ഡുകളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ആദ്യകാലത്ത് വിളപ്പില്‍ശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കള്‍ ആശാനായി മണലില്‍ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിന്‍റെ പുരയിടത്തില്‍ ഷെഡ് കെട്ടി സ്കൂള്‍ തുടര്‍ന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തില്‍ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് ശ്രീമാന്‍മാര്‍ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സ്കൂള്‍ ആരംഭിച്ചു 1965-ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകന്‍ നെടുമങ്ങാട് പുലിപ്പാറ ജയനികേദനില്‍ ശ്രീ.ആര്‍ ഗോപാല കൃഷ്ണന്‍ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിന്‍ ഉള്‍പ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയില്‍ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവര്‍, ക്ലീനര്‍ വിഭാഗത്തില്‍ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന്‍റെ പടിവാതില്‍ക്കലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടന്നു. ശാസ്ത്രക്ലബ്ബ്, ഗണിതക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, വിദ്യാരംഗം,ഇംഗ്ലീഷ്,ഹിന്ദി,പരിസ്ഥിതി ക്ലബ്ബുകള്‍, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്ക്ലബ്ബ്, പ്രവൃത്തിപരിചയക്ലബ്ബ്, കാര്‍ഷികക്ലബ്ബ്, സീഡ്ക്ലബ്ബ്, സുരക്ഷാക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ശുചിത്വക്ലബ്ബ്, പൗള്‍ട്രിക്ലബ്ബ്, ഇവകൂടാതെ എയ്റോബിക്സ്, യോഗ, സ്കൗട്ട് ആന്‍റ് ഗൈഡ്, സ്പോര്‍ട്സ് ക്ലബ്ബ്, കരാട്ടെ ക്ലബ്ബ് എന്നിവ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു പെണ്‍കുട്ടികളുടെ സ്വയരക്ഷ ലക്ഷ്യമാക്കിയും പ്രവര്‍ത്തിക്കുന്നു. വിദ്യരംഗം ക്ലബ്ബിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് സാഹിത്യകാരനായ അഖിലന്‍ ചെറുകോടാണ്. ക്ലബ്ബിന്‍റെ മേല്‍നോട്ടത്തില്‍ ഒരു മാസിക തയ്യാറാക്കി. ഈ വര്‍ഷം നമ്മുടെ സ്കൂളില്‍ ആരംഭിച്ച പുതിയ ക്ലബ്ബാണ് റോഡ് ആൻഡ് സേഫ്റ്റി ക്ലബ്. ക്ലബ്ബിന്‍റെ ഉദ്ഘാടനം വിളപ്പില്‍ശാല സബ് ഇൻസ്പെക്റ്റർ നിര്‍വഹിച്ചു. റോഡ് നിയമങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ച് സംസാരിച്ചു. സിവിൽ പോലീസ് ഓഫീസർ ഫാസില്‍ സാര്‍, കണ്‍വീനര്‍ എന്നിവര്‍ യോഗത്തില്‍ ആശംസാ പ്രസംഗം നടത്തി.

  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.5213869,77.0376893 | width=600px| zoom=15}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_വിളപ്പിൽശാല&oldid=260180" എന്ന താളിൽനിന്ന് ശേഖരിച്ചത്