സെന്റ്. വിൻസന്റ് കോളനി ടി. ടി. ഐ. കാലിക്കറ്റ്/എന്റെ ഗ്രാമം
അശോകപുരം
ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തിൽ മലബാറിന്റെ മനോഹരമായ തീരദേശത്ത് സ്ഥിതിചെയ്യുന്ന കോഴിക്കോട് സിറ്റിയുടെ ഹൃദയഭാഗമാണ് അശോകപുരം എന്ന ഗ്രാമം. ഔദ്യോഗിക റവന്യൂ രേഖകളിൽ അംശം, ദേശം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.അമ്പാടി കോവിലകത്തിന്റെ കീഴിൽ എത്തിക്കുന്നതിന് അംശത്തിൽ ചെളിവയൽ എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം അക്കാലത്തു കാർഷികാവശ്യങ്ങൾക്കായി മാത്രം ഉപയോഗിച്ചു വന്നിരുന്നു. പിന്നീട് ഈ പ്രദേശം അവർക്ക് ജന്മാവകാശമായി ലഭിച്ചു.
ശ്രദ്ധേയരായ വ്യക്തികൾ
പി പി ശ്രീധരനുണ്ണി - കവി
മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയാണ് പി പി ശ്രീധരനുണ്ണി. അദ്ദേഹത്തിന്റെ ക്ഷണപത്രം എന്ന കവിതാസമാഹാരത്തിന് 2005 -ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സമകാലീന മലയാള കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് പി പി ശ്രീധരനുണ്ണി. ആകാശത്തിന്റെ വേര്, ഉയർത്തെഴുനേൽപ്പ് , താലപ്പൊലി, കാവൽക്കാരന്റെ പാട്ട്, അടുപ്പ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കെ പി സുധീര - എഴുത്തുകാരി
മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് കെ പി സുധീര. ഇവരുടെ കൃതികൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2022 -ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ആകാശചാരികൾ, സ്നേഹസ്പർശങ്ങൾ, സഹയാത്രിക, പ്രണയം മധുരം, മടക്കയാത്ര, ആരോ ഒരാൾ തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികൾ രചിച്ചിട്ടുണ്ട്.