ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്

കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം.

സ്ഥലപുരാണം

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌.കൊല്ലവർഷം 537-ൽ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് മേദിനിയിലെ സ്വർഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉൾപ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടൽ ആയിരുന്നു. പിന്നീട് കടൽ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേർ ഉണ്ടായത് എന്ന് പറയപ്പെടുന്നു.

വൈക്കം സത്യാഗ്രഹം

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയതിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്നഅയിത്തത്തിനെതിരായ സത്യാഗ്രഹപ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്‌ഷ്യം.

*സഖാവ്: പി കൃഷ്ണപിള്ള