ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വൈക്കം

കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം.

സ്ഥലപുരാണം

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌.കൊല്ലവർഷം 537-ൽ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് മേദിനിയിലെ സ്വർഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉൾപ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടൽ ആയിരുന്നു. പിന്നീട് കടൽ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേർ ഉണ്ടായത് എന്ന് പറയപ്പെടുന്നു.


ചരിത്രം

വൈക്കം എന്ന പേർ ഇങ്ങനെ വന്നത്

കൊല്ലവർഷം 537-ൽ ഉണ്ടായ ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവ് മേദിനിയിലെ സ്വർഗ്ഗഖണ്ഡം എന്നുവാഴ്ത്തിപ്പറഞ്ഞിട്ടുള്ളതും വെമ്പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നതുമായ സിന്ധു ദ്വീപ് (ഇന്നത്തെ കടുത്തുരുത്തി) ഉൾപ്പെടെയുള്ള പ്രദേശം വരെ ഒരു കാലത്ത് കടൽ ആയിരുന്നു. പിന്നീട് കടൽ വച്ചു പിന്മാറിയുണ്ടായതു കൊണ്ടാണ് ഈ പട്ടണത്തിന് വൈക്കം എന്ന പേർ ഉണ്ടായത് എന്ന് പറയപ്പെടുന്നു.

വൈക്കം അമ്പലത്തിന്റെ വിശാല കാഴ്ച'

"മഹാത്മാഗാന്ധി വൈക്കത്ത്"

മഹാത്മാഗാന്ധി രണ്ടാമതായി കേരളത്തിൽ വന്നത് വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു

*വൈക്കം സത്യാഗ്രഹം

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയതിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്നഅയിത്തത്തിനെതിരായ സത്യാഗ്രഹപ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്‌ഷ്യം.

യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന്ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധിതുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജിരൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽഅയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതെതുടർന്ന് കെ.പി.സി.സി.അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു.

രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻരാഷ്ട്രീയത്തിലെ ജീവൽ‍‌പ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.


വൈക്കത്തെ പ്രമുഖർ

*സഖാവ്: പി കൃഷ്ണപിള്ള

കോട്ടയം ജില്ലയിലെ വൈക്കത്ത് പോളശ്ശേരിയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെശുചീന്ദ്രത്തിനടുത്തുള്ള ഇടലാക്കുടിസ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. പാർട്ടി നിർദ്ദേശ പ്രകാരം വൈക്കത്ത് അയ്യർകുളങ്ങരയിൽ സഖാവ്.ഒറ്റയിൽ പി.കൃഷ്ണപിള്ള യുടെ വസതിയിൽ കുറച്ചു നാൾ ഒളിവിൽ താമസിച്ചിട്ടുണ്ട്.

ആലപ്പുഴയിലെ മുഹമ്മയ്ക് സമീപമുള്ളകഞ്ഞിക്കുഴിയിലെ കണ്ണർകാട് എന്ന പ്രദേശത്തെ ഒരു കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് സർപ്പദംശനം ഏൽക്കുകയുണ്ടായി. അന്നു രാത്രി ഒമ്പതു മണിയോടെ, കൃഷ്ണപിള്ള അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ പിന്നീട് ശുചീന്ദ്രത്തേക്ക് താമസം മാറുകയും ശുചീന്ദ്രം ക്ഷേത്രം സ്ഥാനികനായിരുന്ന നീലകണ്ഠശർമ്മയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകനായിരുന്നു പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ.

*വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തുംസ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നവൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം -മരണം: 5 ജൂലൈ 1994 ബേപ്പൂർ,കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു.

വൈക്കം വിശ്വൻ

2006 മുതൽ 2018 വരെ ഇടതുമുന്നണി കൺവീനറായിരുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവാണ് വൈക്കം വിശ്വൻ(ജനനം : 28 ഒക്ടോബർ 1939) മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കോട്ടയം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വിശ്വൻ ഏറ്റുമാനൂരിൽ നിന്ന് ഒരു തവണ നിയമസഭാംഗമായിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ് അംഗമായി പ്രവർത്തിക്കുന്നു.

മമ്മൂട്ടി

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചി നിർമ്മാതാവുമാണ് മമ്മൂട്ടി (ഔദ്യോഗികനാമം: പി.ഐ. മുഹമ്മദ് കുട്ടി. ജനനം - സെപ്റ്റംബർ 7, 1951) കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്.

വൈക്കം വിജയലക്ഷ്മി

വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി  1981 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി.

ബിനോയ് വിശ്വം

മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് വൈക്കത്ത് ജനിച്ചു. വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാനപ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്‌ തുടങ്ങി അനേകം സംഘടനകളുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. തൊഴിൽ സമരങ്ങളിൽ പങ്കെടുത്ത്‌ തടവനുഭവിച്ചിട്ടുണ്ട്‌.

വൈക്കം ചന്ദ്രശേഖരൻ നായർ

കോട്ടയം ജില്ലയിലെ വൈക്കത്ത് പി. കൃഷ്ണപിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി 1920ൽ ജനിച്ചു. സി.എം.എസ്‌. കോളജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയത്തിൽ ആകൃഷ്ടനായി. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പത്രപ്രവർത്തനരംഗത്തിറങ്ങിയ അദ്ദേഹം കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സാഹിത്യ-സാംസ്‌കാരിക വിഭാഗത്തിൽ സജീവമായ ഇദ്ദേഹം ജനയുഗം പത്രത്തിന്റെയും വാരികയുടെയും ആരംഭപ്രവർത്തകരിൽ ഒരാളാണ്. കമ്മ്യൂണിസത്തോടൊപ്പം ദാർശനിക ചിന്തകളിലും അദ്ദേഹം താത്പര്യം പുലർത്തിയിരുന്നു. വേദേതിഹാസങ്ങളുൾപ്പെടെയുള്ള ഭാരതീയദർശനങ്ങളിലും പാശ്ചാത്യ ദർശനങ്ങളിലും നിരന്തരപഠനം നടത്തിയിട്ടുണ്ട്.


*ദേവാനന്ദ് (ഗായകൻ)

മലയാള സിനിമാ പിന്നണി ഗായകനാണ് ദേവാനന്ദ്‌, വൈക്കം സ്വദേശി. യഥാർഥ പേര്‌ പ്രതാപ്‌. 2006 -ൽ പേര്‌ ദേവാനന്ദ്‌ എന്നു മാറ്റി. കർണാടക സംഗീതജ്ഞനായ വൈക്കം ജി.വാസുദേവൻ നമ്പൂതിരിയുടെയും ലീലാവതിയുടെയും മകൻ.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

വൈക്കം-- വെള്ളൂർ  · വെച്ചൂർ  · പെരുവ  · തലയാഴംതോട്ടകം  · ടി.വി. പുരം  · ചെമ്മനാകരി  · ഉദയനാപുരം  · ചെമ്പ്  · കോതനെല്ലൂർ  · എഴുമാന്തുരുത്ത്  · മുളക്കുളം  · അവർമ  · അക്കരപ്പാടം  · തലയോലപ്പറമ്പ്  · ഞീഴൂ

വൈക്കം മഹാദേവക്ഷേത്രം

  • വൈക്കത്തഷ്ടമി മഹോത്സവംവ്യാഘ്രപാദ മഹർഷിക്ക് വൈക്കത്തപ്പൻ ദർശനം നൽകിയ ദിനമാണ് വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. ശുഭമുഹൂർത്തം കുറിച്ച് രാവിലെയാണ് അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റ് അറിയിപ്പ് എന്ന ചടങ്ങ് ഉണ്ട്. ഉത്സവവിവരം ഔദ്യോഗികമായി ഊരാണ്മക്കാരെ അറിയിക്കുന്ന ചടങ്ങാണിത്.
    വൈക്കം മഹാദേവക്ഷേത്രം
    വൈക്കം മഹാദേവക്ഷേത്രം

ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.


വൈക്കത്തഷ്ടമി മഹോത്സവം

വ്യാഘ്രപാദ മഹർഷിക്ക് വൈക്കത്തപ്പൻ ദർശനം നൽകിയ ദിനമാണ് വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. ശുഭമുഹൂർത്തം കുറിച്ച് രാവിലെയാണ് അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റ് അറിയിപ്പ് എന്ന ചടങ്ങ് ഉണ്ട്. ഉത്സവവിവരം ഔദ്യോഗികമായി ഊരാണ്മക്കാരെ അറിയിക്കുന്ന ചടങ്ങാണിത്. ആനപ്പുറത്തേറി മൂസ്സത് ആണ് ഈ ചടങ്ങ് നിർവ്വഹിക്കുന്നത്. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരത്തും, ഉദയനാപുരത്തേത് വൈക്കത്തും അറിയിക്കുന്ന ചടങ്ങും ഇതിൽപ്പെടുന്നു. ഉന്റാശ്ശേരി എന്ന ഒരു ധീവര കുടുംബത്തിനാണ് കൊടിക്കയർ സമർപ്പിക്കുന്നതിനുള്ള അവകാശം. ഉത്സവത്തിന് മുന്നോടിയായി സന്ധ്യവേല എന്ന ഒരു ചടങ്ങുണ്ട്. മുഖസന്ധ്യവേല, സമൂഹസന്ധ്യവേല എന്നിവയാണ് പ്രധാന സന്ധ്യവേലകൾ. അഷ്ടമി ഉത്സവത്തിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ കരക്കാരുടെ വക ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ ആഘോഷത്തിന് അഹസ്സ് എന്ന് പറയപ്പെടുന്നു. അഷ്ടമിദിവസം സൂര്യോദയത്തിന് മുൻപ് വൈക്കത്തപ്പനെ ദർശിക്കുന്നതാണ് ഉത്തമം എന്ന് കരുതപ്പെടുന്നു. കൂടാതെ അന്നേദിവസം ഉച്ചയ്ക്ക് 108 പറയോ അതിലധികമോ അരിയുടെ സദ്യ ഊട്ടുപുരയിൽ നടക്കും. അഷ്ടമിദിനം രാത്രിയിലാണ് അഷ്ടമിവിളക്ക്. കൂട്ടുമ്മേൽ ഭഗവതിയുടെയും, ദേശദേവതയാണ് മൂത്തേടത്തുകാവിൽ ഭഗവതിയുടെയും താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി മാതാപിതാക്കളായ ശ്രീ പാർവ്വതീ-പരമേശ്വരന്മാരെ കണ്ടുവന്ദിക്കാൻ എത്തുന്ന ഉദയനാപുരത്തപ്പന്റേയും എഴുന്നള്ളത്തുകൾ വൈക്കത്തപ്പെനെ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന കിഴ്േക ആനപ്പന്തലിൽ എത്തിയശേഷം മക്കളായ അവരുടെ എഴുന്നള്ളത്തുകൾ ഒത്തൊരുമിച്ച് ആർഭാടപൂർവ്വം നടത്തുന്നതാണ് അഷ്ടമി ചടങ്ങ്. അന്നേദിവസം രാത്രിയിലെ മറ്റൊരു സുപ്രധാന ചടങ്ങാണ് വലിയ കാണിക്ക. ആദ്യ കാണിക്കയർപ്പിക്കാനുള്ള അവകാശം കറുകയിൽ കൈമൾ എന്ന മാടമ്പി കുടുംബത്തിലെ കാരണവർക്കാണ്. പല്ലക്കിലേറി വന്നാണ് അദ്ദേഹം കാണിക്കയർപ്പിക്കുന്നത്. ഇതിനുശേഷം ഭക്തർക്ക് കാണിക്കയർപ്പിക്കാവുന്നതാണ്. അഷ്ടമിവിളക്കിനുശേഷമുള്ള ചടങ്ങാണ് മക്കളോട് യാത്രപറയൽ. ദേവീദേവന്മാരെ എഴുന്നള്ളിച്ച ഗജവീരന്മാർ മുഖത്തോടുമുഖം തിരിഞ്ഞുനിന്ന് തുമ്പിക്കൈ പൊക്കി അഭിവാദ്യം ചെയ്യുകയും, ശംഖൊലിക്കൊപ്പം ശബ്ദം പുറപ്പെടുവിച്ച് യാത്ര പറയുന്നതും എല്ലാവരും പിരിഞ്ഞുപോയിക്കഴിഞ്ഞാൽ നാഗസ്വരത്തിന്റെ ശോകാലാപനത്തിന്റെ അകമ്പടിയോടെ വൈക്കത്തപ്പൻ തിരികെ യാത്രയാവുന്നതാണ് പ്രസ്തുത ചടങ്ങ്. അഷ്ടമിയുടെ പിറ്റേദിവസം രാത്രിയിലാണ് ആറാട്ട്. ഉദയനാപുരം ക്ഷേത്രത്തിന് ഏതാണ്ട് ഒരു നാഴിക കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുകുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തിൽവച്ച് കൂടിപ്പൂജ എന്ന ചടങ്ങും, കൂടിപ്പൂജ വിളക്കും നടത്തുന്നു.

വടക്കുപുറത്തുപാട്ട്

  • വടക്കുപുറത്തുപാട്ടിന്റെ 12-ാം ദിവസം 64 കൈകളിലും ആയുധങ്ങളേന്തി വേതാളത്തിന്റെ പുറത്തേറി വരുന്ന ഭഗവതിയുടെ കളം

പന്ത്രണ്ടുവർഷത്തിലൊരിക്കൽ കൊടുങ്ങല്ലൂർ ശ്രീ കരുംബക്കാവ് ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രീതിയ്ക്കായി വൈക്കത്തമ്പലത്തിലെ വടക്കെ തിരുമുറ്റത്ത് നെടുമ്പുര കെട്ടി നടത്തിവരുന്ന മഹോത്സവമാണിത്. നെടുംപുരയിൽ ഭദ്രകാളിയുടെ കളം എഴുതി - പന്ത്രണ്ടുദിവസം പാട്ടും, പാട്ടുകാലംകൂടുന്ന ദിവസം ഗുരുതിയും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്. വടക്കുപുറത്തുപാട്ട് തുടങ്ങുന്നതിന് 41 ദിവസം മുൻപ് കാൽനാട്ടുകർമ്മം എന്ന ഒരു ചടങ്ങുണ്ട്. അതുപോലെ ദേശതാലപ്പൊലിയും വടക്കുപുറത്തുപാട്ടുമായി അഭേദ്യം കുറിക്കുന്ന മറ്റൊരു ചടങ്ങാണ്. കളം എഴുത്തും പാട്ടും നടത്തുന്നത് പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പന്മാരാണ്. കളം ഭദ്രകാളി രൂപമാണ്. ക്ഷേത്രത്തിന്റെ വടക്കുപുറത്ത് പ്രത്യേകം തയ്യാറാക്കിയ തറയിൽ പലേവർണ്ണപ്പൊടികൾകൊണ്ടാണ് ഭദ്രകാളിയുടെ രൂപം ആലേഖനം ചെയ്യുന്നത്. ആദ്യദിവസം എട്ടു കൈകളോടുകൂടിയ ഭഗവതിയെയാണ് കളത്തിൽ വരയ്ക്കുക. പിന്നീടുള്ള ഓരോദിവസവും കൈകളുടെ എണ്ണം കൂട്ടിവരയ്ക്കും. 12-ാം ദിവസമാകുമ്പോൾ 64 കൈകളിലും ആയുധങ്ങളുമായി വേതാളത്തിന്റെ പുറത്തേറി വരുന്ന ഭഗവതിയുടെ കളമാണ് വരയ്ക്കുന്നത്. പാട്ടിന്റെ അവസാനദിവസം കളത്തിന് പുറത്തുനടത്തുന്ന വലിയഗുരുതിയോടെ പാട്ട് അവസാനിക്കുന്നു. വടക്കുപുറത്തുപാട്ട് കഴിഞ്ഞ് ഏതാണ്ട് ഒരു കൊല്ലം കഴിയുമ്പോൾ മൂത്തേടത്തുകാവിൽ ഗുരുതികൾ നടത്തുക പതിവുണ്ട്. ഇത് വടക്കുപുറത്തുപാട്ടിന്റെ ഒരു അനുബന്ധചടങ്ങാണെന്നും പറയപ്പെടുന്നു.

വടക്കുപുറത്തുപാട്ടിന്റെ ഐതിഹ്യം

പണ്ട് വൈക്കം ദേശത്ത് വസൂരിരോഗം പടർന്നുപിടിച്ച് ജനങ്ങൾ ആകെ വലഞ്ഞു. തുടർന്ന് ഊരാണ്മക്കാരും നാട്ടുകാരും ചേർന്ന് ദൈവജ്ഞനെ വരുത്തി പ്രശ്‌നം വച്ചതിന്റെ പരിഹാരാർത്ഥം 41 ദിവസത്തെ ഭജനത്തിനായി ഏതാനുംപേർ കൊടുങ്ങല്ലൂർക്ക് പോകുകയും ശ്രീകുരുംബക്കാവിൽ ഭജനം ഇരിക്കുകയും ചെയ്തു. ഭജനകാലം കൂടുന്നതിന്റെ തലേന്ന് നാട്ടുകാരിൽ പ്രധാനിക്ക് ദേവിയുടെ സ്വപ്‌നദർശനം ഉണ്ടാകുകയും 'തന്നെ ഉദ്ദേശ്ശിച്ച് വൈക്കത്ത് മതിൽക്കകത്ത് 12 ദിവസം കളം എഴുത്തും പാട്ടും നടത്തണം എന്നും താൻ അത്യന്തം സംപ്രീതയായിരിക്കുന്നു എന്നും ഈ പാട്ടുനടത്തുന്ന കാലഘട്ടത്തിൽ തന്റെ പൂർണ്ണ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമെന്നും സർവ്വമംഗളങ്ങളും ഭവിക്കുമെന്നും അരുളി ചെയ്തു' പിറ്റേന്ന് ഭജനം കാലം കൂടുന്ന ദിവസം ക്ഷേത്രത്തിലെ കോമരം ഉറഞ്ഞുതുള്ളി സ്വപ്‌നദർശനത്തിൽ കണ്ടതൊക്കെ ശരിയാണെന്നും അത് അനുസരിച്ച് പ്രവർത്തിച്ചാൽ ശുഭം കൈവരുമെന്നും പറഞ്ഞു. നാട്ടാർ വൈക്കത്തിനു മടങ്ങി ഗംഭീരമായി വടക്കുപുറത്തുപാട്ട് നടത്തുകയും അതോടെ സർവ്വദുരിതങ്ങളും ഒഴിഞ്ഞ് മാറുകയും ചെയ്തു എന്നാണ് ഐതിഹ്യം.