ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 21 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മഹാമാരി
തുടക്കവും ഒടുക്കവുമറിയാതെ
എവിടെനിന്നോ ഏന്തിവലിഞ്ഞ്
ലോകായ ലോകവും ചുറ്റി,
കീഴടക്കി,ഭയപ്പെടുത്തി എത്തിയ
മഹാമാരി......

ഇണയെ വിട്ട് തുണയായി വരും
മാലാഖമാരുടെ നിലയ്ക്കാത്ത
കൈകളുടെ മുമ്പിൽ പകച്ചുപോയ
മഹാമാരി......

അടച്ചിട്ട കൃതികൾ ഉള്ളിൽ തൂവുന്ന
വെളിച്ചത്തിനും സ്നേഹത്തിനും
അധിപനാണ് ഈ
മഹാമാരി......

എത്തിത്തുടങ്ങി പ്രഭാത ഭക്ഷണവും
ഉറച്ച കൈകളും എവിടെയോ നിന്ന്
എത്തിത്തുടങ്ങി അന്നവും ദയയും കൂടെ
ദാഹജലവും......

ഇന്ന് ഇതിന് എല്ലാം കാരണം നീയാണ്
മഹാമാരി........
നീചനാണെങ്കിലും അല്പം ദയയുണ്ട്
അതിൻേറയും ഉള്ളിൽ

കീർത്തന എൻ.കെ
9D ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത