മഹാമാരി
തുടക്കവും ഒടുക്കവുമറിയാതെ
എവിടെനിന്നോ ഏന്തിവലിഞ്ഞ്
ലോകായ ലോകവും ചുറ്റി,
കീഴടക്കി,ഭയപ്പെടുത്തി എത്തിയ
മഹാമാരി......
ഇണയെ വിട്ട് തുണയായി വരും
മാലാഖമാരുടെ നിലയ്ക്കാത്ത
കൈകളുടെ മുമ്പിൽ പകച്ചുപോയ
മഹാമാരി......
അടച്ചിട്ട കൃതികൾ ഉള്ളിൽ തൂവുന്ന
വെളിച്ചത്തിനും സ്നേഹത്തിനും
അധിപനാണ് ഈ
മഹാമാരി......
എത്തിത്തുടങ്ങി പ്രഭാത ഭക്ഷണവും
ഉറച്ച കൈകളും എവിടെയോ നിന്ന്
എത്തിത്തുടങ്ങി അന്നവും ദയയും കൂടെ
ദാഹജലവും......
ഇന്ന് ഇതിന് എല്ലാം കാരണം നീയാണ്
മഹാമാരി........
നീചനാണെങ്കിലും അല്പം ദയയുണ്ട്
അതിൻേറയും ഉള്ളിൽ