ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ബത്തേരി ഉപജില്ലാ കായികമേള മീനങ്ങാടിക്ക് ഓവറോൾ

ആനപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സുൽത്താൻബത്തേരി ഉപജില്ലാ കായികമേളയിൽ 194 പോയൻ്റു നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പു കരസ്ഥമാക്കി. .യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സീനിയർ ബോയ്സ്, കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പും സ്കൂളിനാണ് സ്കൂളിൻ്റെ നേട്ടത്തിന് തിളക്കം വർധിപ്പിച്ചു . സീനിയർ ഗോൾസ് വിഭാഗത്തിൽ 15 പോയൻ്റുമായി ഷെറിൻ ജോയ്, സീനിയർ ബോയ്സ് വിഭാഗത്തിൽ 11 പോയൻറ് നേടി അലൻ ജോസഫ് സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ 10 പോയൻ്റ് നേടി ഹെൽന മരിയ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ വിശാൽ എൻ. വിനോദ് (13), കിഡ്സിസ് ബോയ്സ് ബിനു ടി. റയാൻ (10) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. മീനങ്ങാടി സ്കൂളിലെ മുഹമ്മദ് ഷമീം ആണ് മികച്ച കായികാധ്യാപകൻ. മുൻ വർഷത്തെ കായികമേളയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം അവസാന നിമിഷം വരെ നിലനിന്ന വീറും വാശിയുമുള്ള പോരാട്ടത്തിലൂടെയാണ് സ്കൂൾ തിരിച്ചു പിടിച്ചത്. സ്കൂളിലെ കായികാധ്യാപകൻ മുഹമ്മദ് ഷമീമിൻ്റെയും, മുൻ കായികാധ്യാപകൻ ജ്യോതികുമാറിൻ്റെയും നേതൃത്വത്തിൽ മൂന്നു മാസമായി നടത്തിവരുന്ന പരിശീലനത്തിലൂടെയാണ് സ്കൂൾ വിജയക്കൊടി പാറിച്ചത്. പൂർവ വിദ്യാർഥികളും മുൻ സംസ്ഥാന- ദേശീയതാരങ്ങളുമായ പി.സി ഉമറലി, രാമചന്ദ്രൻ തുടങ്ങിയവരുൾപ്പെടെ നിരവധി പേർ കുട്ടികൾക്ക് പിന്തുണയുമായി കളിക്കളത്തിലുണ്ടായിരുന്നു. വിജയികൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ യുടെയും, പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്വീകരണവും നൽകി.


ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ജേതാക്കൾ

ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ, ബീനാച്ചി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 477 പോയൻ്റ് നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ പാമ്പ്യൻഷിപ്പ് നേടി. ഗണിതശാസ്ത്ര മേളയിലും, ഐ.ടി മേളയിലും ഒന്നാം സ്ഥാനവും , സോഷ്യൽ സയൻസ് മേളയിൽ രണ്ടാം സ്ഥാനവും, ശാസ്ത്രമേളയിലും, പ്രവൃത്തിപരിചയ മേളയിലും മൂന്നാം സ്ഥാനവും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.

മലനാട് ചാനൽ ദേശഭക്തിഗാന മത്സരം മീനങ്ങാടി റണ്ണർ അപ്

എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ പ്രാദേശിക ചാനലായ മലനാട് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപനമത്സരം - സീസൺ 3 ൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. 5000 രൂപയും മെമൻ്റോയും ഉൾക്കൊള്ളുന്നതാണ് സമ്മാനം. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് എസ്. ഹാജി സ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. സ്കൂളിലെ സംഗീതാധ്യാപിക കെ.യു സിന്ധുവാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.


സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി

വയനാട് ജില്ല സീനിയർ ചെസ്സ് സെലക്ഷൻ ടൂർണമെൻ്റ 7/7/2024 ന് GHSS Meenangadi യിൽ വെച്ച് നടന്നു. ടൂർണമെൻ്റിൽ Second prize Anurag Ms നേടി . 13 ,14 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി


സുബ്രതോ കപ്പ് സബ്‌ജില്ലാ ചാമ്പ്യൻമാർ

അമ്പലവയലിൽ വച്ച് നടന്ന സുബ്രതോകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടി സബ്‌ജില്ലാ ചാമ്പ്യൻമാരായി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജി എച്ച് എച്ച് എസ് വടുവഞ്ചാലിനെ തോൽപിച്ചാണ് മീനങ്ങാടി ജില്ലാതലമത്സരത്തിലേക്ക് യോഗ്യതനേടിയത്