എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം...

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം... എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം... എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം...

പ്രകൃതി രമണീയമായ നമ്മുടെ നാടിപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ് എന്താണ് കാരണം? മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യങ്ങൾ വായു, ജലം, മണ്ണ്, ആഹാരം എന്നിവയൊക്കെ മലിനമാകുന്നു. മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു.ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ പ്രകൃതിക്ഷോഭങ്ങളിലൂടെയും മാറാരോഗങ്ങളിലൂടെയും നമ്മളെ ബാധിക്കുന്നു. കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ ശുചീകരിക്കാൻ നമ്മൾ കുട്ടികൾ തന്നെ മുൻകൈ എടുക്കണം. ശുചിത്വം നമ്മളിൽ നിന്നു തന്നെ തുടങ്ങണം. നമ്മുടെ മനസ്സും ശരീരവും വൃത്തിയുള്ളതാക്കുക . വീടും പരിസരവും ശുചീകരിക്കുക. നമ്മുടെ പ്രവർത്തിയും ചിന്തയും മറണം. എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടുകളിലെ മാലിന്യങ്ങൾ ജൈവവളമായി മാറ്റുക. പ്ലാസ്റ്റിക് ഉപയോഗം നിർത്തുക. ആശുപത്രി മാലിന്യ വും ഫാക്ടറി മാലിന്യവും അറവുശാലയിലെ മാലിന്യവും പരിസ്ഥിയിൽ ദോഷം വരാത്ത രീതിയിൽ നശിപ്പിക്കുക. ചപ്പുചവറുകൾ വലിച്ചെറിയരുത്. തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാതിരിക്കുക. വായു മലിനീകരണം കുറക്കാൻ വേണ്ടി നടപ്പടികൾ സ്വീകരിക്കുക.വനങ്ങൾ വെട്ടിനശിപ്പിക്കാതെ മരങ്ങൾ വെച്ചുപിടിപ്പിക്കുക. ജലാശയങ്ങൾ സംരക്ഷിക്കുക. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തിരിക്കുക. ഇങ്ങനെ തുടങ്ങി ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് നമ്മുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും.

നമ്മുടെ പരിസ്ഥിതി മലിനപ്പെടുത്താതെ നമ്മുക്ക് ശുദ്ധവായു ശ്വസിക്കാനും വിഷാംശ രഹിതമായ ഭക്ഷണം കഴിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ നമ്മുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും

അതുല്യ.വി
6D എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം