'പ്രവേശനോത്സവം 2024

പുത്തൻ പ്രതീക്ഷകളോടെ പുത്തൻ ലക്ഷ്യങ്ങളോടെ June 3 Monday, 2024- 2025 Academic year ന്റെ പ്രവേശ്നോത്സവ ചടങ്ങുകൾ SCGHS KOTTAKKAL MALA യിൽ നടന്നു. രാവിലെ9.30 am നു procession നോടെയും പ്രാർത്ഥനയോടെയും ആരംഭിച്ച പ്രവേശ്നോത്സവ ചടങ്ങിൽ Sri Dominic Jomon, mala block Vice - President അധ്യക്ഷത വഹിച്ചു. മാള പഞ്ചായത്ത് പ്രസിഡന്റ് Smt. Bindhu Babu ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ Sri Yadhukrishns T V യുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. സ്കൂളിലെ നിർധന കുട്ടികൾക്ക് വേണ്ടി അധ്യാപകർ collect ചെയ്ത പഠനോപകരണങ്ങൾ High School H M Sr Jeena ക്കു കൈമാറി. Last Academic Year ലെ നമ്മുടെ കുഞ്ഞുങ്ങളുടെ ത്യാഗ പ്രവർത്തനങ്ങളുടെ ഫലമായി അവർ സ്വരൂപിച്ച തുക തങ്ങളുടെ തന്നെ സഹപാഠിയുടെ വീടിന്റെ പുനരുദ്ധാരണത്തിന് നൽകിയതിന്റെ സൂചനയായി വീടിന്റെ key Head mistress നു കുട്ടികളുടെയും ടീച്ചർമാരുടെയും പ്രതിനിധികൾ കൈമാറി. L P Section ന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഉണ്ടായിരുന്നു. 1st std ന്റെയും 5th std ന്റെയും കുട്ടികളുടെ പ്രതിനിധികളെ അവരുടെ class teachers നു parents ഏൽപ്പിച്ചു കൊടുക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. School coir പ്രവേശ്നോത്സവ ഗാനം ആലപിച്ചു. Student' s name list അതതു ക്ലാസ് ടീച്ചേഴ്സിന് കൈമാറി. LP section ഈ വർഷം ആരംഭിക്കുന്ന റീഡേഴ്സ് തിയറ്റർ, പാട്ടരങ്ങ്, അക്കാദമിക മാസ്റ്റർ പ്ലാൻ എന്നിവയുടെ Logo പ്രകാശനവുംനടന്നു. കഴിഞ്ഞവർഷംSSLC ക്കു ഉന്നത വിജയം നേടിയ സക്കോർസോ സ്കൂളിനെ PTA President Sri P A Shanavas അഭിനന്ദിച്ചു സംസാരിച്ചു. Local manager, Mother Nirmala യും LP H M Sr. Maris ഉം അന്നേ ദിവസത്തിന്റെ ആശംസകൾ അറിയിച്ചു. ടീച്ചർ പ്രതിനിധി അനു ടീച്ചർ നന്ദി അറിയിച്ച ഉദ്ഘാടന ചടങ്ങ് ദേശീയ ഗാനം ആലപിച്ചുകൊണ്ട് അവസാനിപ്പിച്ചു.

പ്രവേശനോത്സവം


'വായനാദിനം 2024

വായനാദിനം

SCGHS KOTTAKKAL MALA, school ൽ വായനവാരത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 1.30 pm നു ആരംഭിച്ച ഉദ്ഘാടന കർമ്മം പ്രാർത്ഥനയോടെ ആരംഭിച്ചു. മലയാളം അധ്യാപികയായ ധന്യടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. H S ഹെഡ്മിസ്ട്രസ് ആയ സിസ്റ്റർ ജീന ഉദ്ഘാടന കർമ്മം നിർവഹിച്ചു. മലയാളം അധ്യാപികയായ സിസ്റ്റർ ജോസ്ഫിൻ വായനാദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് X A യിലെ കുമാരി എൽസ ഗ്രേസ് പുസ്തക ആസ്വാദന അവതരണം നടത്തി. അതിനുശേഷം കുട്ടികളുടെ ഗാനാലാപനവും ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് നടത്തേണ്ട വിവിധ പ്രവർത്തനങ്ങൾ എല്ലാം മലയാളം അധ്യാപിക, ഫെമിൻ ടീച്ചർ കുട്ടികളെ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷംധാരാളം പുസ്തകങ്ങൾ വായിക്കുകയും, അതിനെക്കുറിച്ച് book review തയ്യാറാക്കുകയും ചെയ്ത കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷൊളി ടീച്ചറുടെ നന്ദി പ്രകടനത്തോടെ കാര്യപരിപാടികൾ അവസാനിപ്പിച്ച് വായന വരത്തിന് തുടക്കം കുറിച്ചു.


'വിജയോത്സവ് 2024

വിജയോത്സവം 2024

വിജിയോത്സവവും നവീകരിച്ച gate ന്റെ വിഞ്ചിരിപ്പും ഉദ്ഘാടനവും, കഴിഞ്ഞ അധ്യയന വർഷത്തിലെ SSLC result ന്റെ വിജിയോത്സവവും SCGHSS KOTTAKKAL, MALA School ലിൽ 20/ 06/24, Thursday ഉച്ചയ്ക്ക് 1.30 pm നു നടന്നു. മാള വികാരി Rev. Fr. George Pareman ഗേറ്റിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ച് ആരംഭിച്ച പരിപാടികളിൽ, നവീകരിച്ച ഗേറ്റിന്റെ ഉദ്ഘാടനവും വിജിയോത്സവത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചത് ചാലക്കുടി ലോകസഭ മണ്ഡലം എംപിയായ Shri. Benny Behanan Sir ആണ്. കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ welcome dance ലിൽ തുടങ്ങിയ കാര്യപരിപാടികളിൽ ആദ്യം school choir അവതരിപ്പിച്ച പ്രാർത്ഥനാ ഗാനമായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. CMC Udaya Provinces IJK യുടെ Education Councilor ആയ സിസ്റ്റർ ടെസ്ലിൻ അധ്യക്ഷ പ്രസംഗം നടത്തി. അതിനുശേഷം തിരി കൊളുത്തിയുള്ള ഉദ്ഘാടന കർമ്മങ്ങൾ നടന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Smt. Rekha Shanti Joseph, മാള പഞ്ചായത്ത് പ്രസിഡണ്ട് Smt. Bindhu Babu, വാർഡ് മെമ്പർ Shri. Yadhu Krishna T V, സ്റ്റാഫ് പ്രതിനിധി Sr. Soumya എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം കഴിഞ്ഞവർഷം എസ്എസ്എൽസിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്കാര സമർപ്പണം ഉണ്ടായിരുന്നു. കുട്ടികളുടെ പ്രതിനിധി Kumari Stinsha Steephan എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. പിടിഎ പ്രസിഡണ്ട് Shri. P. A Shanavas എല്ലാവർക്കും നന്ദി പറഞ്ഞ ചടങ്ങിൽ സ്കൂളിന്റെ വിദ്യാലയ ഗീത തോടുകൂടി കാര്യപരിപാടികൾ അവസാനിച്ചു.


'ലഹരി വിരുദ്ധ ദിനം

പ്ലഹരി വിരുദ്ധ ദിനം

June 26 Wednesday, SCGHS KOTTAKKAL MALA, school ലിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ സ്കൂൾ അസംബ്ലിയോടെ കാര്യപരിപാടികൾ ആരംഭിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രസംഗം Kumari Starlet Diemetry നടത്തി. 9th Std Students ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു flash mob അവതരിപ്പിച്ചു. അധ്യാപക പ്രതിനിധി Anu Teacher ഒരു thoughtful message കുട്ടികൾക്ക് നൽകി. J. R. C , GUIDES and 9th Students ചേർന്ന്,മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് ഒരു റാലിയും സംഘടിപ്പിച്ചു.


'നിത്യസഹായ മാതാവിന്റെ തിരുനാൾ

June 27, Thursday SCGHS KOTTAKKAL MALA, School ലിൽ നിത്യസഹായ മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നടന്നു. നിത്യസഹായ മാതാവിനാൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിദ്യാലയത്തിലെ ആഘോഷങ്ങൾ 9th Std Students അവതരിപ്പിച്ച prayer dance ഓടെ ആരംഭിച്ചു. Teacher Representative Smt. Rainy Francis വിശിഷ്ടാതിഥിയായ Sr. Florence ഉൾപ്പെടെയുള്ളവർക്ക് സ്വാഗതം അർപ്പിച്ചു. വിശിഷ്ടാതിഥിയായിരുന്ന Sr. Florence തിരുനാൾ ദിന സന്ദേശം കുട്ടികൾക്ക് നൽകി. സ്കൂളിന്റെ Local Manager Mother Sr. Nirmala തിരുന്നാളിനോട് അനുബന്ധിച്ചുള്ള ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് Sr. Jeena യുടെ സന്ദേശവും ഉണ്ടായിരുന്നു. അധ്യാപകരും അനധ്യാപകരും 3 group കളായി തിരിഞ്ഞ് group music competition ഉം നടത്തി. അതിനുശേഷം class wise declamation മത്സരവും ഉണ്ടായിരുന്നു. ഒപ്പം തന്നെ ' മാതാവിന് ഒരു അൾത്താര' എന്ന competition നിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. അതിനുശേഷം ജൂൺ മാസത്തിൽ നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിശിഷ്ട അതിഥിയായ Sr. Florence വിതരണം ചെയ്തു. ഒപ്പം തിരുന്നാൾ ദിനത്തിൽ നടത്തിയ എല്ലാ മത്സരയിനങ്ങളുടെയും സമ്മാനങ്ങളും വിതരണം ചെയ്തു. Teacher Representative Smt Rani Joseph എല്ലാവർക്കും നന്ദി പറഞ്ഞു. നിത്യസഹായ മാതാവിന്റെ തിരുന്നാൾ School മുഴുവൻ ആഘോഷപൂർവ്വം കൊണ്ടാടി

പി ടി എ ജനറൽ ബോഡി മീറ്റിംഗ്

സ്‍ക‍ൂൾ ജനറൽ ബോഡി മീറ്റിങ്ങ്

2024-2025 അധ്യയന വർഷത്തെ സക്കോർസ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് 5 7 2024 വെള്ളിയാഴ്ച കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടന കർമ്മത്തിന് ശേഷം ശ്രീ വർഗീസ് പോൾ ( director,centre of alternative learning and living ) മാതാപിതാക്കൾക്കായുള്ള ഗൈഡൻസ് ക്ലാസ് എടുത്തു. ഇതേതുടർന്ന് പിടിയെ പൊതു തിരഞ്ഞെടുപ്പ് നടത്തി.

investiture ceremony

 

2024- 2025 അധ്യയനവർഷത്തെ പാർലമെന്റ് ലീഡേഴ്സിന്റെ investiture ceremony 24-7-2024 ബുധനാഴ്ച നടന്നു. ഓരോ ലീഡേഴ്‌സും അധികാരമേറ്റ് കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു. ഓരോ വിദ്യാർത്ഥിക്കും ഭാവിയിൽ ലീഡർഷിപ്പ് ക്വാളിറ്റി വളർത്തുവാൻ ഇത് സഹായകമാണ്.

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

 
ക്ലബ് ഉദ്ഘാടനം

ജൂലൈ 25 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2024 25 അധ്യയന വർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ 2024 ജൂലൈ 25ന് തുടക്കം കുറിച്ചു. കല,ശാസ്ത്രം, സാഹിത്യം, കായികം തുടങ്ങി കുട്ടികളുടെ സേവന സന്നദ്ധത ഉണർത്തുന്ന മദർ തെരേസ സേവന അവാർഡ്,നല്ല പാഠം തുടങ്ങിയ ക്ലബ്ബുകളുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും , ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. പാഠ്യപാഠ്യേതര വിഷയങ്ങളോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ അടയാളം എന്ന നിലയിലും , വിവിധ മേഖലകളിൽ മികവ് പുലർത്താൻ വിദ്യാർത്ഥികൾക്ക് അവ സരമൊരുക്കുന്നതിന്റെ ഈ വർഷത്തെ ആദ്യ ചുവടുവെപ്പ് എന്ന നിലയിലും അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് ആ വേദി സാക്ഷിയായി . ക്ലബ്ബുകളുടെ ഉദ്ഘാടനം വിസ്മയിപ്പിക്കുന്ന ഒരു പരീക്ഷണത്തിലൂടെ നടത്തിയത് ഒരു പുതിയ അനുഭവമായി. വിശിഷ്ടാതിഥി റിട്ടയേർഡ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ മിസ്റ്റർ ജോയ് പയ്യപ്പിള്ളി അഗ്നിജ്വാലകൾക്ക് ജീവൻ പകർന്നുകൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു.

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് സൊക്കോർസോ വിദ്യാലയത്തിൽ സമുചിതമായി ചാന്ദ്രദിനം ആഘോഷിച്ചു.ചാന്ദ്രദിന സന്ദേശം നൽകി ക്കൊണ്ടും ക്ലാസ് തല ത്തിൽ പതിപ്പ് നിർമ്മാണം നടത്തിക്കൊണ്ടും ചാന്ദ്രദിന ക്വിസ് മത്സരം നടത്തിക്കൊണ്ടും കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി.കുട്ടി കളിൽ ശാസ്ത്രാവബോധം വളർത്താൻ ലക്ഷ്യം വച്ചു ഉള്ളവയായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും.


മലയാള മനോരമ നല്ല പാഠം

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ സൊക്കോർസോ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മലയാള മനോരമ നല്ല പാഠം പ്രവർത്തനത്തിലും മദർ തെരേസ സേവന പ്രോജക്റ്റിലും മികച്ച വിജയം സ്വന്തമാക്കാൻ സൊക്കോർസോ വിദ്യാലയത്തിന് സാധിച്ചു.ഈ വിദ്യാലയ ത്തിലെ ആഗ്ന റോസ്, ഹിബ ഫാത്തിമ , ആൽബ റോസ്, എയ്ഞ്ചലീന ക്ലീറ്റസ് ,ധനലക്ഷ്മി എന്നി വിദ്യാർത്ഥികൾ മദർ തെരേസ സേവന അവാർഡിന് അർഹരായി.2023 24 അധ്യയനവർഷത്തിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയ മായി സോക്കോർസോ മാറി.ഈ അവാർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു ഏറ്റുവാങ്ങി.

കായിക ദിനം

2024-2025 അധ്യയന വർഷത്തെ കായിക ദിനം ഞങ്ങളുടെ സ്കൂളിൽ 26-7-2024 വെള്ളിയാഴ്ച നടത്തപ്പെട്ടു. ഓരോ ഹൗസുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ വിവിധയിനങ്ങളിൽ പങ്കെടുത്തു.രാവിലെ 10 മണിയ്ക്ക് മാർച്ച് പാസ്റ്റോടു കൂടി കായിക ദിനം ആചരിച്ചു. ചില അധ്യാപകരും പാർലമെന്റ് നേതൃത്വകരും കായിക ദിനത്തിൽ നേതൃത്വം വഹിച്ചു. കായിക പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ശാരീരിക ക്ഷമത നിലനിർത്താൻ മാത്രമല്ല, ജീവിത പാഠങ്ങൾ പഠിക്കാനും സഹായിക്കുന്നു. അച്ചടക്കം, സമയ മാനേജ്മെൻ്റ്, ടീം വർക്ക്, കൃത്യനിഷ്ഠ, നേതൃത്വം മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുന്നു. ആരോഗ്യകരമായ മത്സരത്തിൻ്റെ ചുറ്റുപാടിൽ വിദ്യാർത്ഥികൾ സ്പോർട്സ് സ്പിരിറ്റ് വികസിപ്പിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുന്നതിനും ടീമുമായി ചർച്ച ചെയ്യുന്നതിനുമുള്ള കഴിവുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ പഠിക്കുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

കലോത്സവം ലയം 2k24

 
കലോൽസവം

വിദ്യാക്ഷേത്രവും സർഗ്ഗവാസനകളുടെ പരിശീലനത്തിന്റെ കലാക്ഷേത്രവുമായ വിദ്യാലയത്തിൽ 2024-25 അധ്യയന വർഷത്തിലെ കലോത്സവം ആഗസ്റ്റ് 14,16,17 തീയതികളിൽ അരങ്ങേറി. സർഗ്ഗവാസനകൾ കണ്ടു പിടിച്ചു വളർത്തുന്നതിൽ ഏറെ ശ്രദ്ധയർപ്പിക്കുന്ന സൊക്കോർസോ വിദ്യാലയം കുട്ടികളുടെ കലാപ്രകടനങ്ങളുടെ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു.. ഈശ്വരൻ നൽകിയ 'സ്വരരാഗസുധ' തൻ്റെ ജീവിതനിയോഗമായി എടുത്ത് വ്യക്തി ജീവിതത്തിലും സമൂഹത്തിലും പ്രഭ വിതറികൊണ്ടിരിക്കുന്ന ശ്രീ അന്നമട ബാബുരാജ് സാർ നിത്യസഹായ മാതാവിൻ്റെ നാമധേയത്തിലുള്ള വിദ്യാലയത്തിലെ കുരുന്നുകൾ മാസങ്ങളായി ഒരുങ്ങി സംഘമായും വ്യക്തിഗതമായും മാറ്റുരക്കുന്ന ഈ ആഘോഷവേളയിലേക്ക്‌ താളമേളലയങ്ങളുടെ "ലയം 2K24" ന്റെ ഉദ്ഘാടനം നിർവഹിച്ചു..

MTSA അവാർഡ് ജേതാക്കൾക്ക് അനുമോദനം

ഫാ.ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ  സ്കൂൾ വിദ്യാർ ത്ഥികൾക്കായി സംഘടിപ്പിച്ച മദർ തെരേസ സേവന അവാർഡിന് അർഹരായ ഫിദ ഫാത്തിമ (x), ആൽബ റോസ് (x), ആഗ്ന റോസ് ( IX), എയ്ഞ്ചലിയ ക്ലീറ്റസ് (x),  ധനലക്ഷ്മി എം.സി( X) എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒപ്പം കോ ഓർഡി നേറ്റർമായ റാണി ടീച്ചർ റിനിടീച്ചർ എന്നിവർക്കും സമ്മാനം നൽകി. ഹെഡ്മിസ്ട്രസ് സി.ജീന അനുമോദന പ്രസംഗം നടത്തി. തങ്ങൾക്ക്  സാമൂഹ്യപ്രതിബദ്ധതയോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ അവസരം ഒരു ക്കിയ എല്ലാവർ ക്കും അവാർഡ് ജേതാക്കളുടെ പ്രതിനിധി കുമാരി ആൽബ റോസ് നന്ദി പറഞ്ഞു.തങ്ങളുടെ സമ്മാനതുകയിൽ നിന്നും ഒരു വിഹിതം സ്കൂളിലെ നല്ലപാഠം പ്രവർത്തന ങ്ങളിലേയ്ക്കായി കുട്ടികൾ HM നു കൈമാറി.ജീസ ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു.

ഓണാഘോഷം

 
ഓണം

2024-25 വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച നടത്തപ്പെടുകയുണ്ടായി. വിദ്യാലയത്തിൽ സാഹോദര്യവും സന്തോഷവും നിലനിർത്താൻ ഈ ആഘോഷം കൊണ്ട് സാധിച്ചു. രാവിലെ 10.30 - യോടുകൂടി ഓണാഘോഷങ്ങൾ തുടങ്ങുകയുണ്ടായി. കഴിഞ്ഞ വർഷത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ.ശാനവാസ് ഈ വർഷത്തെ ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഈ വർഷത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ.സോയ് കോലഞ്ചേരി, H.M.Sr. ജീന, മറ്റു പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥികൾക്ക് ഓണത്തിന്റെ സന്ദേശം പങ്കുവച്ചു. കുട്ടികളെ കാണുവാൻ മാവേലി തമ്പുരാനും അണിചേർന്നിരുന്നു. കൂടാതെ മുണ്ടക്കെെ ദുരിതത്തിൽ അകപ്പെട്ടവരുടെ ഓർമ ആചരിക്കാനുമുള്ള അവസരമായി ഈ ഓണാഘോഷം മാറുകയുണ്ടായി. എങ്കിലും വിദ്യാർത്ഥികളെ ഊർജസ്വലരാക്കുവാൻ വേണ്ടി ആവേശകരമായ വടംവലിയും ഉറിയടിയും നടക്കുകയുണ്ടായി.വിദ്യാർത്ഥികളെ എല്ലാവരേയും പരിഗണിച്ചു കൊണ്ട് ബോബ് ഇൻ ദി സിറ്റിയും നടത്തി. അദ്ധ്യാപകർക്ക് പങ്കെടുക്കുവാനുമായും വിവിധ തരം ഓണ കളികൾ ഉണ്ടായി. ഓണാഘോഷത്തിന്റെ തുടക്കമായി വിദ്യാർത്ഥികളുടെ മെഗാ തിരുവാതിരയും വിദ്യാർത്ഥികളെ ഞെട്ടിച്ചു കൊണ്ട് അദ്ധ്യാപകരുടെ തിരുവാതിരയും ഉണ്ടായിരുന്നു. തുടർന്ന് 1.30 - യോടുകൂടി ഓണസദ്യ വിദ്യാർഥികളും അദ്ധ്യാപകരും ഒന്നിച്ച് പങ്കിട്ട് കരുതലിന്റെ സന്ദേശം പകർന്നു.