2022-23 വരെ2023-242024-25


ഒരുക്കം 2024

ഒന്നാം തരം ഒന്നാന്തരമാക്കാൻ 'ഒരുക്കം' ശിൽപ്പശാല നടത്തി. ഹോസ്ദുർഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീമതി ശാലിനി പരിപാടിക്ക് സ്വാഗതം പറഞ്ഞു.പ്രധാന അധ്യാപിക ശ്രീമതി ഉഷ വടക്കമ്പത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.എസ് ആർ ജി കൺവീനർ ബിന്ദു കുഞ്ഞിപ്പുരയിൽ,മദർ പി ടി എ പ്രസിഡണ്ട് വിനീത കെ പരിപാടിക്ക് ആശംസ അർപ്പിച്ചു. ഒന്നാം ക്ലാസ് അധ്യാപിക ഷൈനി മോൾ പരിപാടിക്ക് നന്ദി അർപ്പിച്ചു. ശേഷം ഒന്നാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ശില്പശാല നടത്തി. വളരെ ആവേശത്തോടെ കൂടിയാണ് രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തത്.









പ്രവേശനോത്സവം

വർണ്ണപ്പൂക്കളും വർണ്ണകിരീടവുമായിനവാഗതരെ വരവേറ്റു

 
 
 
 

പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലും പ്രൈമറിയിലും പ്രവേശനം നേടിയ നവാഗതർക്ക് വർണ്ണ കിരീടവും വർണ്ണപ്പൂക്കളും നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഉജ്ജ്വല വരവേൽപ്പ്.നവാഗതരെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു, പ്രവേശനോത്സവഗാന നൃത്താവിഷ്കാരവും അരങ്ങേറി.വാർഡ് കൗൺസിലർ ഹസീന റസാക്ക്പ്രവേശനോത്സവം ഉദ് ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് അനിൽകുമാർ.കെ അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികൾക്കായി നൽകിയ പഠനോപകരണങ്ങൾ ചെയർമാൻ എ. കെ.കുഞ്ഞഹമ്മദ് ഹാജി കുട്ടികൾക്കായി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത്,എസ്.എം.സി ചെയർമാൻ അബ്ദുള്ള പടന്നക്കാട് എം.പി.ടിഎ പ്രസിഡണ്ട് വിനീത.കെ,അബ്ദുൽ റസാഖ് തായ്‌ലക്കണ്ടി  ,സുജാത ടീച്ചർ , ദീപ ടീച്ചർ എന്നിവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും മലയാള മധുരം വായനപ്പതിപ്പ് പ്രകാശനവും നടന്നു. തുടർന്ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ളബോധവൽക്കരണ ക്ലാസ്സും നടന്നു ബി.ആർസി ട്രെയിനർ സുബ്രഹ്മണ്യൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് പച്ചത്തുരുത്തിന് തുടക്കം കുറിച്ച് പടന്നക്കാട് ജി.എൽ.പി സ്കൂൾ

പടന്നക്കാട് ഗവ. എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു സ്കൂളിലെ മുൻ അധ്യാപികയും പരിസ്ഥിതിപ്രവർത്തകയുമായ ലൈസമ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ പറമ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് പച്ചത്തുരുത്ത് നിർമ്മാണോദ്ഘാടനം നടത്തി. ലൈസമ്മ ടീച്ചർ രചിച്ച പരിസ്ഥിതി കവിതകൾ അടങ്ങിയ 'ചന്ദനപൂമരം' എന്ന കവിതാ സമാഹാരം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. ഹെഡ്മിസ്ട്രസ് ഉഷവടക്കമ്പത്ത് ,പി ടി എ പ്രസിഡണ്ട് അനിൽകുമാർ കെ ബിന്ദു ടീച്ചർ, ദീപ ടീച്ചർ ,സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. പോസ്റ്റർ രചന , ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

 

പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്

ജൂൺ- 13 ന് പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പെരിയ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനൽ എ ജി യുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.പേപ്പട്ടി വിഷബാധയെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വളർത്തുമൃഗങ്ങളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

 


വായന പക്ഷാചരണം

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് ജൂൺ 19 അസംബ്ലി പി എൻ പണിക്കർ അനുസ്മരണം പുസ്തക പരിചയം അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഈ വർഷം മുഴുവൻ അസംബ്ലിയിൽ പുസ്തകപരിചയം നടത്താൻ തീരുമാനിച്ചു20-ാം തീയതി അധ്യാപകൻ ശ്രീ ബാബുരാജ് മാസ്റ്റർവായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു ക്ലാസ് ലൈബ്രറി ക്രമീകരണം പുസ്തക വിതരണം, കുടുംബവായന പുസ്തക വിതരണം ലൈബ്രറി സന്ദർശനം കവിപരിചയം ,പ്രസംഗം കവിതാലാപനം കാവ്യോത്സവം, ക്ലാസ് തലവായനാ മത്സരങ്ങൾ, കേട്ടെഴുത്ത് മത്സരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ നടത്തി 24-ന് കവിപരിചയം ചാർട്ട് പ്രദർശനവും 27 ന് ഒഴിഞ്ഞ വളപ്പ് സ:നായനാർ സ്മാരകവായനശാലയ &ഗ്രന്ഥാലയം സന്ദർശിച്ചു.

 

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

 

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളത്തിന്റെനേതൃത്വത്തിൽയോഗ ക്ലാസ്സും യോഗപരിശീലനവും സംഘടിപ്പിച്ചു നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘുവായ ചില യോഗസനങ്ങളും പരിശീലിപ്പിച്ചു ഹെഡ്മിസ്ട്രസ് ഉഷ വടക്കമ്പത്ത് എസ് ആർ ജി കൺവീനർ ബിന്ദുകുഞ്ഞിപ്പുരയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



ലോക ലഹരി വിരുദ്ധ ദിനം

 

ലോക ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസ് ,സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം തുടങ്ങി വ്യത്യങ്ങളങ്ങളായ പ്രർത്തനങ്ങളോടെ സംഘടിപ്പിച്ചു.പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി സരളയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജിത ,അശ്വതി എന്നിവർ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്ത് സ്കൂളിലും സമീപത്തുള്ള കടകളിലും പോസ്റ്റർ പ്രചരണം നടത്തി.

ജൂലൈ 5 ബഷീർ ദിനം

 

കഥകളുടെ സുൽത്താനായ ബഷീറിൻറെ ചരമദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു .ബഷീർ കഥാപാത്രങ്ങളെ മനസ്സിലാക്കാനും ബഷീർ കൃതികളെ കുറിച്ച് അറിയാനും ആയി വ്യത്യസ്ത ക്ലാസുകളിലായി വ്യത്യസ്ത കൃതികൾ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ, മൂക്കന്റെ മൂക്ക്, പാത്തുമ്മയുടെ ആട് , ൻ്റെഉപ്പുപ്പാക്ക്ഒരുആനെണ്ടാർന്നു, ബാല്യകാലസഖി ,മതിലുകൾ തുടങ്ങിയ ബഷീർ കഥകൾ കുട്ടികളുടെ മുന്നിൽ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു .ബഷീർ കഥാപാത്രങ്ങൾ ചിത്രംവരയും നടന്നു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ജൂലൈ 21ചാന്ദ്രദിനം

 

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21ചാന്ദ്ര ദിനമായി ആചരിക്കുന്നു. ചാന്ദ്ര ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് അസംബ്ലി, ഫോട്ടോ പ്രദർശനം. ക്ലാസ് തലത്തിൽ ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി പാട്ടുകളുടെ അവതരണം ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.

സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2024-2025

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും കൃത്യമായി പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ക്ലാസ് ടീച്ചർമാരുംകുട്ടികൾക്ക് ഐഡി കാർഡ് ഉണ്ടാക്കി കൊടുത്തു. ആഗസ്റ്റ് 9 രാവിലെ 11:30ന് വോട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ബൂത്തിലെ എല്ലാ ചുമതലകളും കുട്ടികൾ തന്നെയാണ് മികച്ച രീതിയിൽ കൈകാര്യം ചെയ്തത്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് തന്നെയാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. എല്ലാ കുട്ടികൾക്കും വളരെ നല്ല രീതിയിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് വോട്ടിംഗ് നല്ല രീതിയിൽ പൂർത്തികരിക്കാൻ കഴിഞ്ഞു. ഇവിടെ ആദ്യമായാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ വളരെ ആവേശത്തോടെയാണ് ബൂത്തിലേക്ക് വോട്ട് ചെയ്യാൻ വന്നത്. ഈ പ്രവർത്തനം കുടികൾക്ക് നവ്യാനുഭവമായി

 


ഹോസ്ദുർഗ് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജിഎൽപിഎസ് പടന്നക്കാട്

ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിനാലാം തരത്തിലെ അൻഷിക എ സ്കൂളിന്റെ അഭിമാനമായി മാറി.