പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024-25

ധ്യവേനൽ അവധി കഴിഞ്ഞ് 2023-24 അധ്യായന വർഷം ജൂൺ 3 സ്കൂൾ പ്രവേശനോത്സവം വളരെ വർണ്ണാഭമായി നടക്കുകയുണ്ടായി. സ്കൂൾ പരിസരം കൊടി തോരണങ്ങളും മുത്തു കുടകളും കൊണ്ട് അലങ്കരിച്ചു. വാദ്യ മേളത്തിന്റെ അകമ്പടിയോടെ പുത്തൻ പ്രതീക്ഷകൾക്ക് ചിറക് വിരിച്ച് ഓടിയെത്തിയ കുരുന്നുകൾക്ക് ആവേശമായി. ഉദ്ഘാടന കർമ്മത്തിന് ശേഷം  നവാഗതർക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ക്ലാസുകളിലേക്ക് ആനയിച്ചു..


ലോകപരിസ്ഥിതി ദിനം ജൂൺ 5

ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ആദ്യം തന്നെ വിദ്യാർത്ഥിപ്രതിനിധികളുടെ കോമ്പിയറിങ്ങോടെ ആരംഭിച്ചു.പ്രാർത്ഥനയ്ക്കു ശേഷം വൈഗ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റുചൊല്ലി. യു പി കുട്ടികളുടെ പരിസ്ഥിതിദിന നാടകം ശ്രദ്ധേയമായി.പരിസ്ഥിതി ഗാനവും എയറോബിക്സും പരിസ്ഥിതിദിനത്തെ മനോഹരമാക്കി.

ജല ക്ലബ് പ്രെവർത്തന ഉൽഘാടനം ..

വായനാദിനം

2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതം ആശംസിക്കുകയും സുജിത ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു.


അന്താരാഷ്ട്ര യോഗാദിനം  

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി .സി യുടെ  നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.  വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും  ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ്  അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി.സുജിത ജാസ്മിൻ  ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീകല  ടീച്ചർ യോഗാ ദിന സന്ദേശം നൽകി.

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2024 ന് എൻ.സി .സി  കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.


സംസ്ഥാന സ്കൂൾ ഒളിംപിക് ദിനാചരണവും പ്രതിജ്ഞയും

ജൂലൈ 27

2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം  സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ  ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീകല  ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. ഷീൻ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ  സീനിയർ അസിസ്റ്റന്റ് ശ്രീമതി.ആശ  ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിനു ടീച്ചർ , തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.

കാർഗിൽ ദിവസ്

ഗണിത ശാസ്ത്ര മേള തത്സമയ മത്സരം

ദുരന്ത നിവാരണ രക്ഷാ പരിശീലനം

78 ആം  സ്വാതന്ത്ര്യ ദിനാഘോഷം

"ഹെൽപ്പിംഗ് ഹാൻഡ്" ഇംഗ്ലീഷ് ഭാഷ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി കുട്ടികൾക്ക് നൽകിവരുന്ന ക്ലാസ്

കട്ടാക്കട സബ് ജില്ലാ ക്രിക്കറ്റ് ചാംപ്യൻഷിപ് വിജയികൾ [ജൂനിയർ ,സീനിയർ വിഭാഗം]

സ്കൂൾ പാർലമെന്റ് ഇലക്ഷന്

സ്കൂൾ ശാസ്ത്ര മേള [19/08/24]

വിജ്ഞാനത്തിന്റെ വിശാലതയിൽ ദീപനാളമായ് ഭൂലിച്ചുനിൽക്കാൻ നമ്മുടെ പ്രോത്സാഹനങ്ങൾ ശക്തി പകരും എന്ന വിശ്വാസത്തോടെ  2024 ആഗസ്റ്റ് 23 വെള്ളി യാഴ്ച ഉച്ചയ്ക്ക് 2.30 ന് പി.ആർ. വില്യം ഹയർ സെക്കന്ററി സ്കൂൾ ആഡിറ്റോറിയത്തിൽ നിറവ് - 2024 മികവുത്സവം സംഘടിപ്പിച്ചു. പി. റ്റി .എ. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ യോഗത്തിൽ ആഹരണീയനായ അരുവിക്കര എം.എൽ.എ. അഡ്വ: ജി. സ്റ്റീഫൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. തവസരത്തിൽ SSLC, +2 പരി ക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനു മോദിച്ചു.

ഓണാഘോഷം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണം വളരെ ലളിതമായി ആഘോഷിച്ചു.