മലപ്പുറം റവന്യൂ ജില്ലയില്‍ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയില്‍ ജി.എം.യു.പി. സ്കൂള്‍. ഇപ്പോള്‍ 1396 വിദ്യാര്‍ത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.

ജി.എം.യു.പി.എസ്. ചിറയിൽ
വിലാസം
ചിറയിൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-2017Gmups chirayil




ഉള്ളടക്കം

   1 ചരിത്രം
   2 പ്രദേശങ്ങള്‍
   3 പഴയകാല അധ്യാപകര്‍
   4 പുതിയ കാലം
   5 മികവുകള്‍
   6 വഴികാട്ടി

ചരിത്രം

1927ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിന്‍റെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തില്‍ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തില്‍, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ എന്നീ ജില്ലകള്‍ ചേര്‍ന്നുള്ള മലബാര്‍ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങള്‍ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികള്‍ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 5വരെയുള്ള ക്ലാസ്സുകള്‍ ലോവര്‍ എലിമെന്ററിയായും 6 മുതല്‍ 8വരെയുള്ള ക്ലാസ്സുകള്‍ ഹയര്‍ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എല്‍.പി. സ്കൂള്‍ എന്ന പേരിലായിരുന്നു ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്. ഒരു ഉടുതുണിമാത്രം ധരിച്ച് ഷര്‍ട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്ക് അക്ഷര വിദ്യ പകര്‍ന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ക്ക് അക്ഷര വിദ്യ പകര്‍ന്ന് നല്‍കിയ ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റര്‍ (നെടിയിരുപ്പ്) ആയിരുന്നു.

പ്രദേശങ്ങള്‍


പഴയകാല അധ്യാപകര്‍


സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

   മലയാളം/മികവുകള്‍
   അറബി/മികവുകള്‍
   ഇംഗ്ലീഷ് /മികവുകള്‍
   പരിസരപഠനം/മികവുകള്‍
   ഗണിതശാസ്ത്രം/മികവുകള്‍
   പ്രവൃത്തിപരിചയം/മികവുകള്‍
   കല്‍ക്കണ്ടം/വര്‍ക്ക്ബുക്ക്
   കലാകായികം/മികവുകള്‍
   വിദ്യാരംഗംകലാസാഹിത്യവേദി
   കോർണർ പി.ടി.എ
   പരിസ്ഥിതി ക്ലബ്
   സ്മാര്‍ട്ട് കിച്ചണ്‍
   സ്കൂള്‍ പി.ടി.എ
   ചിത്രശാല

വഴികാട്ടി

Loading map... +- Leaflet | © OpenStreetMap contributors വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


വർഗ്ഗങ്ങൾ:

   കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗവണ്‍മെന്‍റ് വിദ്യാലയങ്ങള്‍
   കൊണ്ടോട്ടി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._ചിറയിൽ&oldid=256150" എന്ന താളിൽനിന്ന് ശേഖരിച്ചത്