ജി എം യു പി എസ് വേളൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം. 1918 ൽ വേളൂർ ദേശത്തെ ദളിത്, മുസ്ലിം, ഈഴവ പിന്നാക്ക വിഭാഗത്തിൽ പെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് കെ.ശേഖരൻ കിടാവ് മാസ്റ്റർ സ്ഥാപിച്ച വിദ്യാലയമാണ് അപ്പർ പ്രൈമറി സ്കൂൾ. ഈസക്കുട്ടി മാസ്റ്റർ, കെ.ശേഖരൻ കിടാവ് മാസ്റ്റർ എന്നീ പ്രധാന അധ്യാപകരാണ് ഇതിന് നേത്രത്വം നൽകിയത്. തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും പിന്നീട് അത്തോളി അങ്ങാടിയിൽ വാടക കെട്ടിടത്തിലുമായിരുന്നു ഈ വിദ്യാലയം ശൈശവ ദിശയിൽ കുരുന്നുകൾക്ക് വിദ്യ പകർന്നത്. കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.
അവരിൽ പഠിച്ചു വളർന്നു പ്രശസ്തനായ ചെറിയാരം കണ്ടി സി എച്ച് മുഹമ്മദ് കോയ കേരള സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായപ്പോൾ സർക്കാർ സ്കൂൾ ആയി ഏറ്റെടുത്തു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായ സ്ഥലം കണ്ടെത്തുകയും റവന്യൂ ഉദ്യോഗസ്ഥരെയും കൂട്ടി സ്ഥലം ഉടമകളായ ചെങോട് കോയസ്സൻ , കോയക്കണ്ടി മമ്മദ് തുടങിയവരിൽ നിന്നും ഭൂമി വാങാനുളള ശ്രമങ്ങൾക്ക് സിഎച്ച് പരിശ്രമിച്ചു. തദ് -ഫലമായി 1970 ഫെബ്രുവരി 7ന് വിദ്യഭ്യാസ-ആഭ്യന്തര മന്ത്രിയായ സി എച്ച് മുഹമ്മദ് കോയ പ്രസ്‌തുത സ്ഥലത്ത് നിർമ്മിച്ച Govt. M. U. P. School, Velur (വേളൂർ മാപ്പിള സ്കൂൾ) ഉദ്ഘാടനം നിർവഹിച്ചു. .അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.