ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ഐയു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആട്ടീരിപ്പാടത്ത് വിരിയിച്ച സൂര്യകാന്തിപ്പൂക്കൾ
വേങ്ങര
കൊയ്ത്തൊഴിഞ്ഞ ആട്ടീരിപ്പാടത്തിന് ഇനി സൂര്യകാന്തിച്ചന്തം. പാടം നിറയെ സൂര്യകാന്തിപ്പൂക്കൾ വിരിയിച്ച് വിദ്യാർഥികൾ. പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ് അംഗങ്ങളായ 248 പേരുടെ പ്രയത്നമാണ് സൂര്യകാന്തി വിരിയിച്ചത്. പൂക്കൾക്കൊപ്പം വെണ്ട, ചെരങ്ങ, വത്തക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ പച്ചക്കറികളും നട്ടിട്ടുണ്ട്. മാനേജർ മൊയ്തീൻകുട്ടി, പ്രഥമ അധ്യാപകൻ എ മമ്മു, പി ടിഎ പ്രസിഡൻ്റ് സി ടി സലീം, കാർഷിക ക്ലബ് കൺവീനർ ടി പി മു ഹമ്മദ്‌കുട്ടി, ഷാഹുൽ ഹമീദ്, എസ്എംസി ചെയർമാൻ ടി ഹംസ എന്നിവർക്കൊപ്പം ക്ലബ് അംഗങ്ങളും അധ്യാപകരും പി ടിഎ ഭാരവാഹികളും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പറപ്പൂർ ഐ.യു ഹയർ സെക്കൻ്ററി സ്കൂൾ ടാൽറോപിലൂടെ ഹൈബ്രിഡ് മോഡിലേക്ക്
വേങ്ങര : പറപ്പൂർ ഐ.യു ഹ യർ സെക്കന്ററി സ്‌കൂളിൽ ടെ ക് @ സ്‌കൂൾ പദ്ധതി വഴി ഹൈബ്രിഡ് മോഡിലേക്ക്. സ കൂൾ വിദ്യാർഥികളെ ടെക് നോളജി ഡ്രിവൺ ലോകത്തി ലേക്ക് വേണ്ടി തയ്യാറാക്കുന്ന അഞ്ചു വർഷത്തെ പ്രൊജക്ടാ ണ് ടെക് @ സ്കൂൾ.
വിദ്യാർഥികളിൽ നിന്നും ഭാവി ക്രിയേറ്റർമാരെയും ടെ ക് സയന്റിസ്റ്റുകളെയും വാർ ത്തെടുക്കാൻ കൂൾ വിദ്യാ ഭ്യാസത്തോടൊപ്പം തന്നെ ടെ ക്നോളജിക്ക് കൂടി പ്രാധാന്യം
നൽകാൻ വിദ്യാഭ്യാസ സ്ഥാപ നങ്ങൾ ഒരു ഹൈബ്രിഡ് മോ ഡിലേക് മാറ്റാൻ വേണ്ടി ടാൽ റോപ്പും റിപ്പോർട്ടർ ടിവിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധ തിയാണ് ടെക് @ സ്‌കൂൾ. പ ദ്ധതി ലോഞ്ചിങ് പി.കെ കു ഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി. മൊയ്‌തീൻ കുട്ടി അധ്യക്ഷ നായി. ബ്ലോക്ക് പ്രസിഡൻ്റ് എം. ബെൻസീറ, പഞ്ചായത്ത് പ്രസി ഡന്റുമാരായ അംജദ ജാസ് മിൻ, കെ.പി ഹസീന ഫസൽ, മൂസ കടമ്പോട്ട്, പ്രിൻസിപ്പൽ
ടി. അബ്ദുറഷീദ്, എച്ച്.എം എ മമ്മു, കമ്മിറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹം സ ഹാജി, ടി.ഇ കുഞ്ഞിപ്പോ ക്കർ, വി. മുബാറക്, വാർഡ് മെ മ്പർമാരായ സി. കബീർ മാസ്റ്റർ, സി. സുലൈമാൻ, പി.ടി.എ ഭാ രവാഹികളായ സി.ടി സലിം, ഹംസ തോപ്പിൽ, പി. സമീറ, അ ധ്യാപകരായ ഇ.കെ സുബൈർ പി.എം അഷ്റഫ്, സി.പി റഷീ ദ്, ടാൽറോപ് പ്രതിനിധികളായ അർഷദ് സലീം, അബ്ദുൽ അഹ ദ്, മുഹമ്മദ് സഫീർ പ്രസംഗി ച്ചു.
കെട്ടിടോദ്ഘാടനവും കെ.പി.സി.സി സമ്മേളന പുനരാവിഷ്‌കാരവും
മലപ്പുറം: ഐ.യു.എച്ച്.എസ്.എ സ് പറപ്പൂർ കെട്ടിടോദ്ഘാടന വും 1939ലെ കെ.പി.സി.സി സ മ്മേളന പുനരാവിഷ് കാരവും ഫെബ്രുവരി മൂന്ന്, നാല് തിയതി കളിൽ നടക്കും. അത്യാധുനികരീ തിയിൽ നിർമിച്ച കെട്ടിടോദ്ഘാ ടനം പാണക്കാട് സാദിഖലി ശി ഹാബ് തങ്ങൾ നിർവഹിക്കും. പ്ര തിപക്ഷ ഉപനേതാവ് പി.കെ. കു ഞ്ഞാലിക്കുട്ടി അധ്യക്ഷത വഹി ക്കും. ഐ.ടി ലാബ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്ര സ്റ്റി ഡോ. പി. മാധവൻകുട്ടി വാ ര്യർ ഉദ്ഘാടനം ചെയ്യും. മൂന്നിന്
രാവിലെ 8.30ന് കോട്ടക്കലിൽനി ന്ന് പറപ്പൂരിലേക്ക് നടക്കുന്ന ആ സാദി യാത്രയോടെയാണ് പരി പാടി ആരംഭിക്കുക. തുടർന്ന് പ ത്തിന് സമൃതിപഥം ചരിത്ര സെമി നാർ എ.പി. അനിൽകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്യും. ല ഹരി വിരുദ്ധ ബോധവത്കരണ പരിപാടി വാണിങ് ബെൽ ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാസിൽ ബഷീർ അവ തരിപ്പിക്കുന്ന മെൻ്റലിസം ഷോ ന ടക്കും.
നാലിന് ഗ്രാൻഡ് ടി.ഐ സം ഘത്തിന് കീഴിലുള്ള മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ച് നട ക്കുന്ന സ്റ്റാഫ് മീറ്റ് നടക്കും. മലപ്പു റം ആർ.ഡി.ഡി ഡോ. പി.എം. അ നിൽ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി സംഗമം നടക്കും. രാ ത്രി ഏഴിന് സമീർ ബിൻസിയുടെ യും ഇമാം മജ്ബൂറിന്റെയും സൂ ഫി മ്യൂസിക് നൈറ്റോടെ പരിപാ ടികൾ സമാപിക്കും. വാർത്തസ മ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി. മൊയ്തീൻകുട്ടി, ടി. അബ്ദുൽറഷീദ്, എ. മമ്മു, ടി.ഇ. മര ക്കാരുട്ടി ഹാജി, ഇ.കെ. സുബൈ ർ, കെ. ഷാഹുൽ ഹമീദ് എന്നിവ ർ പങ്കെടുത്തു.
ഐ.യു. ഹാപ്പി ഉത്പന്നങ്ങൾ വിപണിയിൽ
പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തി.
തവിടോടുകൂടിയ അരി, അവിൽ, പത്തിരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ ഉത്‌പന്നങ്ങളാണ് ഐ.യു. ഹാപ്പി എന്ന പേരിൽ വിപണിയിലെത്തുന്നത്.
വിദ്യാർഥികൾ ജൈവരീതി യിൽ വിളയിച്ചെടുത്ത അരിയിൽ നിന്നുള്ള ഉത്പന്നങ്ങളാണിവ. മലപ്പുറം ജില്ലാ അസിസ്റ്റൻറ് കളക്ടർ സുമിത് കുമാർ താക്കൂർ ഉത്പന്നങ്ങളുടെ വിപണനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളെ സഹായിച്ച കർഷകരായ വീരഭദ്രൻ, താഹിറ എന്നിവരെ ആദരിച്ചു.
ഐ.യു. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഉത്പന്നങ്ങളുടെ വിപണനം അസി. കളക്ടർ സുമിത് കുമാർ ടാക്കൂർ ഉദ്ഘാടനംചെയ്തു.
ചിത്രശാല
-
വായനാദിരാചരണവുമായി ബന്ധപ്പെട്ട്ക്ലാസിൽ നിന്നും കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നു.
-
സ്‌കൂളിൽ വരാൻ കഴിയാത്ത കുട്ടികളെ ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും സ്കൗട്ട് ഗൈഡ്സ് ജെ ആർ സി കുട്ടികളും കൂടെ സന്ദർശിക്കുന്നു.
-
പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറുന്നു
-
പിടിഎ കമ്മിറ്റിയുടെ സഹകരണ സംഘത്തോടൊപ്പം എൻഎസ്എസ് കുട്ടികളും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം
-
സ്കൂൾ മാഗസിൻ തനിമയുടെ പ്രകാശനം
-
സ്‌കൂളിൽ തേനീച്ച കൃഷിആരംഭിച്ചു.
-
വോട്ടാണ് നമ്മുടെ ശബ്ദം. എല്ലാ വോട്ടർമാരെയും ബൂത്തിലേക്ക് ത്തിക്കാനുള്ള ക്യാമ്പയിൻ
-
സ്‌കൂളിൽ കുട്ടികൾ ഉണ്ടാക്കിയ പച്ചക്കറി കളക്ടർക്ക് കൈമാറുന്നു
-
ഓരോ ദിവസവും 10 ചോദ്യങ്ങൾ പുസ്തകരൂപത്തിൽ ആക്കി ക്ലാസ് ലീഡർ ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു.
-
വായനാദിനാഘോഷം സാഹിത്യ രംഗത്തെ മികച്ച സംഭാവനകൾക്ക് സ്കൂൾ നൽകുന്ന കൈരളി സാഹിത്യ പുരസ്കാരം
-
ഷൂട്ടിംഗ് പരിശീലനം
-
യോഗ ദിനചാരണം