ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/പ്രവർത്തനങ്ങൾ/2024-25

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് .... പ്രവേശനോത്സവം ജൂൺ 3 -2024

സ്കൂൾ തല ചെസ്സ് മത്സരത്തിൽ നിന്ന്
സ്കൂൾ ഒളിമ്പിക്സ് പ്രതിജ്ഞ
നിയമ ക്ലാസ്സിൽ നിന്ന്

പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ ആഘോഷിച്ചു .

രാവിലെ 9 : 30 ഓടെ തന്നെ എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ എത്തി ചേർന്ന്. മുഖ്യ മന്ത്രിയുടെ സംസ്ഥാന തല പ്രവേശനോത്സവ പരിപാടികൾ പ്രദർശിപ്പിച്ചു. പ്രവേശ ഗാനവും പ്രദർശിപ്പിച്ചു. സ്കൂൾ തല ഉദ്ഘടന പരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം. ബാലൻ പരിപാടി ഉദ്ഘടനം ചെയ്തു .സ്കൂൾ വിദ്യാർത്ഥികൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു .

പ്രവേശനോത്സവം ജൂൺ 3 -2024

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടെ അനുബന്ധിച്ചു പ്രത്യേക അസംബ്ലി ചേർന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . പരിസ്ഥിതി ദിനത്തോടെ അനുബന്ധിച്ചു സ്കൂൾ പരിസ്ഥിതി ക്ലബ് പോസ്റ്റർ രചന , ഉപന്യാസരചന , ക്വിസ് മത്സരം എന്നിവ നടത്തി. പപ്പായ തോട്ടത്തിന്റെ നിർമ്മാണ ഉദ്ഘടനം നടന്നു . കർഷകനായ ശ്രീ . രാജു അവർകളെ പൊന്നാട അണിയിച്ചു ആദരിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗവും നാട്ടറിവ് അവതരണവും നടത്തി.

ജൂൺ 7 - ഭക്ഷ്യ സുരക്ഷാ ദിനം

ഭക്ഷ്യ സുരക്ഷാ ദിനത്തോട് അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ

സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ

ജൂൺ 12 - ബാല വേല വിരിദ്ധധദിനം

ബാല വേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു പ്രത്യേക അസംബ്ലി ചേരുകയും പതിനാലു വയസ്സിനു താഴെയുള്ള എല്ലാകുട്ടികൾക്കും നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ആവാശ്യകതയെപ്പറ്റി ബോധവത്കരണവും പ്രതിജ്ഞ എടുക്കുകയും ചെയ്തു .

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു നടത്തിയ സ്കൂൾ പാര്ലമെന്റിൽ നിന്നു്
  • സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടികളിൽ നിന്ന് ,
    ചന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമിച്ച റൊക്കറ്റ്
    സ്കൂൾ തല ചെസ്സ് മത്സരത്തിൽ നിന്ന്
    സ്കൂൾ സ്പോർട്സ് @ അത്ലറ്റിക്സ് ദിനത്തിൽ നടത്തിയ മാർച്ച് ഫസ്റ്റിൽ നിന്ന് ......
    സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് ....