കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ കായിക മേള

ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു.  മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു.  അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു.  കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.

ഫുട്ബോൾ കോച്ചിങ്

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ആൺകുട്ടികൾക്ക് രാവിലെ 8:15 മുതൽ 9 :15 വരെ ഫുട്ബോൾ കോച്ചിങ്  നൽകിവരുന്നു.

ഷട്ടിൽ ബാഡ്‌മിന്റൺ പരിശീലനം

സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും പെൺകുട്ടികൾക്ക്  രാവിലെ 8:15 മുതൽ 9 :15 വരെ ഷട്ടിൽ ബാഡ്‌മിന്റൺ കോച്ചിങ്  നൽകിവരുന്നു.