ഗവ. എൽ. പി. എസ്. വിളപ്പിൽ
വിലാസം
വിളപ്പില്‍

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-201744324




ചരിത്രം

കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പ‍‍ഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തില്‍ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ല്‍ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പന്‍കോട് ദേശത്തെ ദേവസഹായം കുട്ടന്‍നാടാരുടെ പക്കല്‍ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേര്‍ഡ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. 1997-98ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.

വഴികാട്ടി

{{#multimaps: 8.504872, 77.1755567 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._വിളപ്പിൽ&oldid=255166" എന്ന താളിൽനിന്ന് ശേഖരിച്ചത്