സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു...(2024-25)
കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വായനാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി, മലയാളം അധ്യാപക സി. ഷിബി എന്നിവർ സംസാരിച്ചു... കുട്ടികളുടെ പ്രതിനിധി മാസ്റ്റർ സാവിയോ പോൾ വയനാദിന സന്ദേശം നൽകി... കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ഒരുക്കിയ കയ്യെഴുത്തു മാസിക ‘എഴുത്തോല’ ഹെഡ്മാസ്റ്റർ ശ്രീ മാത്യു എൻ വി പ്രകാശനം ചെയ്തു...
വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി...
കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിജയോത്സവവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി...
2024 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് മൈസൂർ 14 കർണാടക ബറ്റാലിയൻ NCC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ പ്രഭാകരൻ കെ പി ഉദ്ഘാടനം ചെയ്തു... ഒപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്‌ഘാടനവും നടത്തി... സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം അധ്യക്ഷ പദം അലങ്കരിച്ചു സംസാരിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി സോളി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. മാത്യു എൻ വി, പി ടി എ പ്രസിഡന്റ് ശ്രീ ബേബി വരിക്കാനിക്കൽ, MPTA പ്രസിഡന്റ് ശ്രീമതി സുരഭി റിജോ,സീനിയർ അസിസ്റ്റന്റ് ശ്രീ ബിനോയ് സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ റീഗോ തോമസ് എന്നിവർ സംസാരിച്ചു.. കുമാരി അജീന ബിജു ഗാനം ആലപിച്ചു... SSLC full A+, 9 A+ നേടിയവർക്ക് മൊമെന്റൊയും SSLC വിജയിച്ച എല്ലാ കുട്ടികൾക്കും മെഡലുകളും വിതരണം ചെയ്തു...
കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ലഹരി വിരുദ്ധ ദിനം ആചരിച്ചു...
കൊളക്കാട് സാൻതോം ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു... വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് നടത്തിയും ADSU, NCC, SPC, JRC സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ്സുകളിൽ ലഹരിക്കെതിരെ സന്ദേശം നൽകിയും, ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തിയും പ്രതിജ്ഞ ചൊല്ലിയും സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിക്കുകയും കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു....