| 42049-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 42049 |
|---|
| യൂണിറ്റ് നമ്പർ | LK/2018/42049 |
|---|
| അംഗങ്ങളുടെ എണ്ണം | 24 |
|---|
| റവന്യൂ ജില്ല | തിരുവനതപുരം |
|---|
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
|---|
| ഉപജില്ല | കിളിമാനൂർ |
|---|
| ലീഡർ | റിസാന |
|---|
| ഡെപ്യൂട്ടി ലീഡർ | നവീൻ എഎച്ച് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിതീഷ് |
|---|
|
| 30-07-2024 | 42049 |
|---|
2024- 27 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2024 ജൂലൈ 25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യയായ ശ്രീമതി ബിന്ദു ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി സാർ സ്റ്റാഫ് സെക്രട്ടറി പ്രവീൺ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ നിതീഷ് സർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനർ ബിജിൻസാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്. 3.30 ന് ശേഷം പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.