സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി
സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി | |
---|---|
വിലാസം | |
കൂനംമ്മൂച്ചി | |
സ്ഥാപിതം | 15 - ജൂലായ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 24354 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
1918 ജൂലായ് 15-ാം തിയ്യതി മററം സെന്റ് ഫ്രാന്‍സീസ് സ്കൂളിന്‍െറ ഒരു ബ്രാഞ്ചായിട്ടാണ് പ്രാഥമിക പാഠശാല ഇവിടെ ആരംഭിച്ചത്.ആദ്യം ഒന്നാം ക്ലാസ്സ് തുടങ്ങിയപ്പോള്‍ മററം സ്കൂളില്‍ പഠിപ്പിച്ചിരുന്ന ടി രാഘവപണിക്കരെ അദ്ധ്യാപകനായി നിയമിച്ചു. വിദ്യാലയരേഖകളില് ആദ്യത്തെ വിദ്യാര്‍ഥി പരേതനായ കൊള്ളന്നൂര്‍ തോമക്കുട്ടി ഔസേഫാണ്.പിന്നീട് കൂനംമൂച്ചിയിലെ
പ്രാര്‍ഥനാ സമൂഹങ്ങള്‍ക്ക് മാനേജ്മെന്റിന്റെ അധികാരം നല്‍കുകയും പരേതനായ ശ്രീ.കെ എല്‍.പൊറിഞ്ചുകുട്ടി അവര്‍കളെ ആദ്യത്തെ മാനജരായി നിയോഗിക്കുകയും ചെയ്തു.തുടര്‍ന്ന് ഈ സ്ഥാപനം കൂനംമൂച്ചി പള്ളിയുടെ കീഴിലായതോടെ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ അതാതു കാലത്തെ വികാരിമാരായിത്തീര്ന്നു. ഇങ്ങനെ മാനേജര്‍ സ്ഥാനം വഹിച്ച ആദ്യത്തെ പള്ളി വികാരി റവ.ഫാ. പോള്‍ വാഴപ്പിള്ളിയായിരുന്നു.(12-05*1948).06-04-1962 മുതല്‍ ഈ വിദ്യാഭ്യാസ സ്ഥാപനം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.1970-71 ല്‍ തൃശ്ശൂര്‍ രൂപതയുടെ കീഴില്‍ കോര്പ്പറേററ് മാനേജ്മന്റ് രൂപം കൊള്ളുകയും ഈ വിദ്യാലയം ആ മാനേജ്മെന്റിന്റെ കീഴില്‍ ഇപ്പോള്‍ തുടരുകയും ചെയ്യുന്നു.
നീണ്ട എട്ടര ശതാബ്ദക്കാലത്തിനിടക്ക് സമാരാധ്യരായ അദ്ധ്യാപകരാല്‍ ആയിരങ്ങള്‍ക്ക് അക്ഷരമന്ത്രം പകര്‍ന്നു കൊടുത്ത സരസ്വതീ ക്ഷേത്രത്തിന്റെ തിരുമുററം ഇന്നും അല്ലലറിയാത്ത പിഞ്ചോമനകളുടെ ഉത്സാഹ തിമിര്പ്പുകളാല് മുഖരിതമാണ്. എഴുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നമ്മുടെ വിദ്യാലയം വിദ്യാഭ്യാസരംഗത്ത് ഒളിമിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് വിജയപ്രയാണംതുടര്ന്നുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
1.5 ഏക്കര്‍ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:10.61407,76.08761|zoom10}}