സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/പ്രവർത്തനങ്ങൾ/2024-25

13:34, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jasminemathew (സംവാദം | സംഭാവനകൾ) (''''പ്രവേശനോത്സവം 2024 -2025''' '''2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി സ്കൂളിൽ കൊണ്ടാടി .താളമേളത്തിന്റെ അകമ്പടിയോടെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2024 -2025

2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി സ്കൂളിൽ കൊണ്ടാടി .താളമേളത്തിന്റെ അകമ്പടിയോടെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകളേയും മറ്റു ക്ലാസുകളിൽ പ്രവേശനം നേടിയ നവാഗതരായ കുഞ്ഞുങ്ങളെയും ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു .പ്രധാന അധ്യാപിക ശ്രീമതി ജാൻസി തോമസ് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു .പി .ടി .എ പ്രസിഡണ്ട് ശ്രീ സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ച യോഗം കൊളക്കാട് അസി .വികാരി ഫാദർ ജെസൽ കണ്ടത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു .സ്കൂൾ മാനേജർ റവ .ഫാദർ തോമസ് പട്ടാം കുളം അനുഗ്രഹ ഭാഷണം നടത്തി .രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ്‌ നേടിയ പൂർവ വിദ്യാർത്ഥി ഡോ .റിൻസ് രാജുവിനെ ആദരിച്ചു. തുടർന്ന് L S S

ജേതാക്കളായ ആദിത് റെജി ,ഡിവോൺ തോമസ് ജോബി എന്നിവരെയും ആദരിച്ചു.മദർ പി ടി എ

പ്രെസിഡണ്ട് ശ്രീമതി ആശ രാജേഷ് ആശംസകൾ നേരുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന ചെറിയാൻ നന്ദി അർപ്പിക്കുകയും ചെയ്തു .നവാഗതരായ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും മധുരം വിളമ്പുകയും ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .