മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ/2024-25

00:55, 4 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14755. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനാനുബന്ധ പ്രവർത്തനങ്ങൾ

1.സ്കൂൾ പ്രവേശനോത്സവം

മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ യു പി സ്കൂളിൽ ഉപജില്ല തല പ്രവേശനോത്സവം  നടന്നു.

ജൂൺ3 ന് രാവിലെ തന്നെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പുതുതായി വരുന്ന കുട്ടികളെ അധ്യാപകർ പ്രത്യേകം സജ്ജമാക്കിയ ക്ലാസുമുറിയിലിരുത്തി. പ്രീ- പ്രൈമറിയിലെയും ഒന്നാം തരത്തിലേയും കുട്ടികളെ അക്ഷരകിരീടം അണിയിച്ച് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. നിറഞ്ഞുകവിഞ്ഞ ഓഡിറ്റോറിയത്തിലെ സ്ക്രീനിൽ അപ്പോൾ ‍കഴിഞ്ഞ വർഷത്തിലെ പ്രവർത്തനങ്ങളുടെ നഖചിത്രം വീഡിയോ ആയി ആളുകളെ ആകർഷിച്ചുകൊണ്ടിരുന്നു.

പ്രവേശനോത്സഗാനത്തിന്റെ നൃത്തച്ചുവടുകൾ സംഗീതശില്പമായി മാറിയതോടെ സ്വാഗതഭാഷണവുമായി ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരനെത്തി. വിദ്യാലയത്തിന്റെ ഈ വർഷത്തെ ലക്ഷ്യപ്രഖ്യാപനവും അദ്ദേഹം നടത്തി.

അധ്യക്ഷ പദവി അലങ്കരിച്ച പി ടി എ പ്രസിഡന്റും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ എം രതീഷ് വിദ്യാലയത്തിന്റെ മികവുകൾ ഓർമ്മപ്പെടുത്തിയാണ് തന്റെ അധ്യക്ഷഭാഷണം അവസാനിപ്പിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനു മികച്ച വാഗ്മിയുമായ ശ്രീ വി കെ സുരേഷ് ബാബു പാട്ട് പാടി കഥപറഞ്ഞ് കുട്ടികളോട് ചങ്ങാത്തം കൂടി മട്ടന്നൂർ ഉപജില്ലാ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വാർഡ് കൗൺസിലർ ശ്രീ എ മധുസൂദനനും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ-ചാർജ് ശ്രീ കെ രജിത്തും ചേർന്ന് നിർവ്വഹിച്ചു.

സമഗ്രശിക്ഷ ബി പി സി ശ്രീ വി ബിപിൻ പാഠപുസ്തക വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനവും നിർവ്വഹിച്ചു.

എസ് എം സി ചെയർമാൻ ശ്രീ എ കെ ശ്രീധരൻ, മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ പി എം അംബുജാക്ഷൻ, ശ്രീ എം പി ശശിധരൻ, മാതൃസമിതി പ്രസിഡന്റ് ശ്രീമതിഅജി പ്രമോദ്, ശ്രീമതി എം റീത്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യയുടെ നന്ദി പ്രകാശനത്തോടെ ഔപചാരിക ചടങ്ങുകൾക്ക് വിരാമമായി.

കുട്ടികളെയെല്ലാം ക്ലാസുകളിലേക്ക് ആനയിച്ച് പുതിയ ക്ലാസുകൾ ആരംഭിച്ചു. പാട്ടും കഥയും വർത്തമാനവുമൊക്കെയായി അവധിക്കാലത്തിന്റെ ആലസ്യം കുടഞ്ഞുകളയാൻ കുട്ടികൾക്കായി. എല്ലാവർക്കും വിദ്യാലയത്തിൽ നിന്നും ഇക്കഴിഞ്ഞ വർഷം വിരമിച്ച പ്രിയ്യപ്പെട്ട അധ്യാപികശ്രീമതി റീത്ത ടീച്ചറുടെ വകയായി പാല്പായസമധുരവും നൽകി.

രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ശ്രീ വി കെ സുരേഷ് ബാബു നയിച്ചു. തന്റെ സരസമായ അവതരണത്തിലൂടെ മാറുന്ന കാലത്തിൽ രക്ഷിതാക്കൾ ചെയ്യേണ്ടതെന്താണെന്നും ലഹരിയുടെ വലയിൽപ്പെടാതെ സൂക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും പോക്സോ നിയമത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. സൈബർ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും പലരെ സംബന്ധിച്ചും പുതുമയുള്ളതായിരുന്നു. 300ൽ അധികം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ് ഏറെ പ്രയോജനകരമായിരുന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു.

ദിനാചരണങ്ങൾ

1.ജൂൺ -5 പരിസ്ഥിതി ദിനം

2. ഡോക്ടേഴ്സ് ദിനം

വിദ്യാലയത്തിൽ ഡോക്ടേർസ് ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേകം ചേർന്ന അംസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ഡോക്ടർമാരായും നഴ്സുമാരായും ഫാർമസിസ്റ്റ്മാരായും വേദിയിൽ സ്ഥാനം പിടിച്ചിരുന്നു. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പി വിജിത്ത് കുമാർ അധ്യക്ഷനായിരുന്നു.

    മട്ടന്നൂർ ആശ്രയ ഹോസ്പിറ്റലിലെ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റും സ്കാനിംഗ് എക്സ്പെർട്ടുമായി ഡോ. സുധീർ, ഗൈനക്കോളജിസ്റ്റ് ഡോ സുചിത്ര സുധീർ എന്നീ പ്രഗത്ഭ ഡോക്ടർമാരെയാണ് വിദ്യാലയത്തിലേക്ക് ക്ഷണിച്ചിരുന്നത്. പി ടി എ പ്രസിഡന്റ് ശ്രീ എം രതീഷ് വിദ്യാലയത്തിന്റെ ആദരസൂചകമായി രണ്ടു ഡോക്ടർമാർക്കും മൊമെന്റോ സമ്മാനിച്ചു. കുട്ടികളുമായി കൂട്ടുകൂടിക്കൊണ്ട് ഡോ സുചിത്ര തന്റെ കുട്ടിക്കാലത്തിലേക്ക് യാത്ര നടത്തിയതായി തോന്നി. എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി സജിമ വിജിത്ത് ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. എസ് ആർ ജി കൺവീനർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

    മട്ടന്നൂരിലെ പ്രഗത്ഭനായ ഡോക്ടർ ശ്രീ കെ ടി ശ്രീധരനെ ഹോസ്പിറ്റലിലെത്തിയാണ് കുട്ടികൾ ആദരിച്ചത്. വിദ്യാലയത്തെ ഏറെ സ്നേഹിക്കുന്ന മട്ടന്നൂരിന്റെ സ്വന്തം ഡോക്ടറെ ഡോക്ടേർസ് ദിനത്തിൽ ആദരിക്കാനായതിൽ വിദ്യാലയം അഭിമാനിക്കുന്നു.