GMUPS ELETTIL/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2024

എളേറ്റിൽ ജി. എം.യു.പി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ ഉദ്ഘാടനം ചെയ്തു.വലിയപറമ്പ് സർവീസ് സഹകരണ ബാങ്ക്  ഡയറക്ടർ ഫസലുറഹ്മാൻ നിർധനരായ കുട്ടികൾക്ക്  പഠനോപകരണങ്ങൾ  വിതരണം ചെയ്തു. നവാഗതർ ക്കുള്ള കിറ്റ് വിതരണം പിടിഎ പ്രസിഡന്റ് ഷാജഹാൻ എ.കെ നിർവഹിച്ചു. 2023ൽ ഇന്ത്യൻ ബുക്ക് ബുക്ക് ഓഫ് റെക്കോർഡും 2024 ലെ കലാം അവാർഡ് ജേതാവുമായ റസിൻ സാലിഹിനെ ചടങ്ങിൽഅനുമോദിച്ചു.ധന്യ( എം.പി.ടി.എ പ്രസിഡണ്ട് ) എം. ടി അബ്ദുസലീം ( സീനിയർ അസിസ്റ്റന്റ് ) മനോജ് ഞേ ളിക്കുന്ന്( പി.ടി.എ വൈസ് പ്രസിഡണ്ട് ) വിനോദ് എളേറ്റിൽ( എസ്.എം. സി വൈസ് ചെയർമാൻ) വി.സി അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

  ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ഹരിദാസ് പനങ്ങാടും സംഘവും അവതരിപ്പിച്ച മിമിക്സും  നാടൻപാട്ടും പ്രവേശനോത്സവ വേദിയെ വർണ്ണാഭമാക്കി.

കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് ഷാജഹാൻ എ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹെഡ്മാസ്റ്റർ എം.വി അനിൽകുമാർ സ്വാഗതവും എൻ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.

"https://schoolwiki.in/index.php?title=GMUPS_ELETTIL/പ്രവർത്തനങ്ങൾ&oldid=2511832" എന്ന താളിൽനിന്ന് ശേഖരിച്ചത്