2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024 - 25 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി വിദ്യാലയത്തിൽ ആഘോഷിച്ചു .കളഭം ചാർത്തിയും സമ്മാനപ്പൊതികളും വർണ്ണശലഭങ്ങളും നൽകി നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു .ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ജെറോം ചമ്മണിക്കോടത്തു ഉദ്ഘാടന കർമ്മം നിർവഹിച്ചു കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. പിടിഎ പ്രസിഡൻറ് ശ്രീ ഹാരിസ് ബാസ്‌റ്റിൻ കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.

പരിസ്ഥിതിദിനാചരണം സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി.” നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പൂന:സ്ഥാപനത്തിന്റെ തലമുറ”(Our land, our future , we are generation restoration) എന്നതാണ് 2024 ലെ ലോകപരിസ്ഥിതിദിന മുദ്രാവാക്യം എന്നും ഭൂപുന:സ്ഥാപനവും മരുവൽക്കരണം വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും( Land restoration, desertification and drought resistance) എന്നതാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ പ്രമേയമെന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.സിസ്റ്ററിന്റെപ്രസംഗത്തിനിടയിൽ പരിസരദിനത്തിന്റെ മുദ്രാവാക്യം ആദ്യം പറഞ്ഞ കുട്ടിക്ക് സമ്മാനവും നൽകി.

പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, സംഘഗാനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോയ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈയ്യിൽ ചെടികൾ ഉണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങൾക്ക് കിട്ടിയ ചെടികളുമായി അവർ വീട്ടിലേക്ക് പോയത്. ഈ പ്രവർത്തനത്തിലൂടെ സ്കൂളിൽ ഒതുങ്ങിപ്പോകുമായിരുന്ന ദിനാചരണം പൊതുസമൂഹത്തിലേക്ക് കൂടി എത്തിക്കുവാൻ സാധിച്ചു.

 





വായനാമാസാചരണം സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു