എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്/2024-25
ജ്യാമീതീയ രൂപങ്ങളുടെ പ്രദർശനം
ഗണിത വിസ്മയം തീർത്ത് രൂപങ്ങൾ നിർമ്മിച്ച് ശ്രദ്ധേയമായി മൂന്നാം ക്ലാസിൻ്റെ ഗണിത പ്രദർശനം
ഒന്നാം പാഠം ഒന്നാംതരമായി അറിഞ്ഞും ആസ്വദിച്ചും രക്ഷിതാക്കളുടെ സഹായത്തോടെ കണക്കിൻ്റെ കൗതുക കാഴ്ച സമ്മാനിച്ച് ഗണിത മേളയായി മാറി ആദ്യ മാസത്തെ ഗണിത പ്രദർശനം.
ചാർട്ട് പേപ്പറിലും തെർമോകോളിലും ജ്യാമിതീയ രൂപങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചത് കൗതുകവും കാഴ്ചഭംഗിയും ഒരുപോലെ പ്രധാനം ചെയ്തു.
വെജിറ്റബിൾ പ്രിൻ്റിങ്ങിലൂടെ വിരിഞ്ഞ ജ്യാമിതീയ രൂപങ്ങളും വിസ്മയം തീർത്തു.
മൂന്നാം തരം ഗണിതധ്യാപിക സരസു ഇ നിഴലായും നിലാവായും പരിപാടിക്ക് നേതൃത്വം നൽകി.
അധ്യാപക വിദ്യാർത്ഥികളായി പഠന പരിശീലനത്തിനെത്തിയവർക്ക് നവ്യാനുഭവമായി ഈ ഗണിത പ്രദർശനം.
-
ജ്യാമീതീയ രൂപങ്ങളുടെ പ്രദർശനം എച്ച് എം ശ്രീലത കെ ഉദ്ഘാടനം ചെയ്യുന്നു
-
-
പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിക്കുന്ന എംപിടിഎ അംഗം ശ്രീമതി ദിവ്യ