ജൂൺ

പ്രവേശനോത്സവം 2024-25

 

2024 -25 അധ്യയന വർഷത്തെ പഞ്ചായത്ത്തല പ്രവേശനോൽസവം നമ്മുടെ സ്ക്കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനരാജ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തിൽ 94 കുട്ടികൾ വിവിധ ക്ലാസ്സുകളിലേക്കായി പ്രവേശനം നേടി, ലയൺസ് ക്ലബ് ചന്ദ്ര നഗർ നവാഗതർക്ക് സ്ക്കൂൾ കിറ്റ് നല്കി. ഹെഡ് മാസ്റ്റർ വേണുഗോപാലൻ.എച്ച് , PTA പ്രസിഡന്റ് കൃഷ്ണപ്രഭ, മാനേജ്മെന്റ് കമ്മറ്റി അംഗം രാമലിംഗം മാസ്റ്റർ ,വാർഡ് മെമ്പർ ചന്ദ്രൻ, മുൻ H M സേതുമാധവൻ മാസ്റ്റർ, ബി.ആർ.സി. കോർഡിനേറ്റർ ബിന്ദു, എന്നിവർ ആശംസയർപ്പിച്ചു .2024 ലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെയും.2024 ലെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെയും momento നൽകി ആനുമോദിച്ചു. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ മികവുറ്റ വിജയം ലഭിച്ചവർക്ക് ദേവി മാധവ വാര്യർ, കെ പി വേലായുധൻ മുതലിയാർ എന്നീ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
[ https://www.youtube.com/watch?v=zMcK_0k4Yww പ്രവേശനോത്സവം വീഡിയോ]

പരിസ്ഥിതി ദിനം

 

നാടിനെയും വീടുകളെയും മാലിന്യമുക്തമാക്കി പരിസ്ഥിതിയെ ഹരിതാഭമാക്കികൊണ്ടിരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് ഓലശ്ശേരി SBS നല്ലപാഠത്തിൻ്റെ ആദരം.ഹെഡ്മാസ്റ്റർ വേണുഗോപാലൻ ഹരിതകർമ സേനാംഗങ്ങൾക്ക് ഉപഹാരം സമർപ്പിച്ചു.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, എന്നിവർ ആശംസ അറിയിച്ചു

ലോഗോ പ്രകാശനം

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2024 June 3 ന് 75 ആം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ ധനരാജ് ലോഗോ പ്രകാശനം ചെയ്തു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാനും പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയും ചേർന്ന് ലോഗോ സ്വീകരിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ,വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു

വായനാദിനം

 

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ വായനാദിനം പ്രശസ്ത സാഹിത്യകാരൻ ശ്രീ വൈശാഖൻ[1] മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അബ്ദുൾ ഖാദർ മുഖ്യ അതിഥി ആയിരുന്നു പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും വാർഡ് മെമ്പർ ചന്ദ്രൻ ,SRG കൺവീനർ സ്മിത, സ്റ്റാഫ് സെക്രട്ടറി സതീഷ് എന്നിവർ ആശംസയും വിദ്യാരംഗം കൺവീനർ സി.വി. ബിജു. നന്ദിയും പറഞ്ഞു.

ഉത്സവ കൊടിയേറ്റം

വർണ്ണ വിസ്മയമൊരുക്കി നിറവ് കൊടിയേറി

സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ 75 ആം വാർഷികാഘോഷം *'നിറവ്'* 2024 ജൂൺ മുതൽ 2025 ജൂൺ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക , കലാ സാംസ്കാരിക പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിൻറെ തുടക്കം കുറിച്ചുകൊണ്ട് 2024 June 19 ന് ഉത്സവ കൊടിയേറ്റം വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു .വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ മുരളി തമ്പാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദറും, സ്ക്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലനും ചേർന്ന് , കൊടി ഉയർത്തി.വാർഡ് മെമ്പർ ശ്രീ സി ചന്ദ്രൻ പിടിഎ പ്രസിഡണ്ട് കൃഷ്ണപ്രഭ, വൈസ് ചെയർമാൻ കൃഷ്ണമോഹൻ, പ്രോഗ്രാം ചെയർമാൻ കൃഷ്ണപ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കാജാ ഹുസൈൻ എന്നിവർ ആശംസ അറിയിച്ചു മോഹനൻ മാസ്റ്റർ നന്ദി അറിയിച്ചു