വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്
യാത്രാവേളയില്‍
കാഴ്ചതന്‍ നീളുന്ന സാഗരം തീര്‍ക്കുന്നു യാത്രയാം പല്ലക്കില്‍, ആ ദൂരത്തില്‍ അഴലിന്റെ ആര്‍ദ്രമാം മാറ്റൊലി വീശുന്നു വിരഹത്തിന്‍ വഴികളില്‍ ഏകാന്തമായ് മാറുന്ന കാലങ്ങള്‍, വീശുന്ന കാറ്റുകള്‍ ജീവിത വണ്ടിയില്‍ സഞ്ചരിച്ചീടുന്നു.
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ- പാതി വഴിയില്‍ കണ്ണീരലകളായി മാറ്റത്തിന്‍ വീഥിയിലൂടവള്‍ കാണുന്നു മായുന്ന കാഴ്ചതന്‍ മായാത്തൊരാമുഖം ജീവിത ചില്ലയില്‍ ചേക്കേറുമാ പക്ഷി ആകാശ ലോകങ്ങള്‍ തേടിടുന്നു