വിദ്യാരംഗം-ഗവ. എച്ച്.എസ്. പിരപ്പൻകോട്
യാത്രാവേളയിൽ
കാഴ്ചതൻ നീളുന്ന സാഗരം തീർക്കുന്നു
യാത്രയാം പല്ലക്കിൽ, ആ ദൂരത്തിൽ
അഴലിന്റെ ആർദ്രമാം മാറ്റൊലി വീശുന്നു
വിരഹത്തിൻ വഴികളിൽ ഏകാന്തമായ്
മാറുന്ന കാലങ്ങൾ, വീശുന്ന കാറ്റുകൾ
ജീവിത വണ്ടിയിൽ സഞ്ചരിച്ചീടുന്നു.
ജീവിത ദൂരം കുറയ്ക്കുന്നു എപ്പോഴാ-
പാതി വഴിയിൽ കണ്ണീരലകളായി
മാറ്റത്തിൻ വീഥിയിലൂടവൾ കാണുന്നു
മായുന്ന കാഴ്ചതൻ മായാത്തൊരാമുഖം
ജീവിത ചില്ലയിൽ ചേക്കേറുമാ പക്ഷി
ആകാശ ലോകങ്ങൾ തേടിടുന്നു
വെളിച്ചവും ശബ്ദവും തീർക്കുന്നൊരാ
മാറുന്ന ലോകത്തിൻ നോവുന്ന ഹൃദയങ്ങൾ
അകലുമ്പോളെവിടെയോ അറിയുന്നൊരാ സത്യം
ജീവിതമെന്നൊരാ നിത്യ സത്യം
ദുഃഖവും കണ്ണീരും ചിരിയുടെ വെളിച്ചവും
അകലങ്ങശെവിടെയോ പോയ് മറഞ്ഞു
പാതിവഴിയിൽ നിലയ്ക്കുന്ന നിശ്വാസം
തേങ്ങലിൽ ഗീതങ്ങൾ തീർന്നിടുന്നു
ജീവിതവണ്ടിയ്ൽ എത്തുന്നൊരാ ദൂരം
മായാത്ത വർണ്ണങ്ങൾ തുന്നിടുന്നു
വീണ്ടും ചലിക്കുമാ വണ്ടിതൻ വേഗത്തിൽ
മായുന്നു പല കാഴ്ച തീരാമഴയായ്
ആരതി ഷാജി 8എ