കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വളർച്ചയുടെ പടവുകൾ

12:27, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('*1958 ആഗസ്റ്റ് 6 : ടി.ടി.സി. പാസ്സായ ഉമ്മുകുൽസു ടീച്ചറെ പ്രഥമ ഹെഡ്മിസ്ട്രസായി നിയമിച്ചു. *1958 ഡിസം: യു.പി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. *1959 മെയ് 31 : സൊസൈറ്റി ബൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • 1958 ആഗസ്റ്റ് 6 : ടി.ടി.സി. പാസ്സായ ഉമ്മുകുൽസു ടീച്ചറെ പ്രഥമ ഹെഡ്മിസ്ട്രസായി നിയമിച്ചു.
  • 1958 ഡിസം: യു.പി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു.
  • 1959 മെയ് 31 : സൊസൈറ്റി ബൈലോ അംഗീകരിച്ചു.
  • 1959 ജൂൺ 1: കുണ്ടുങ്ങൽ സ്കൂൾ കെട്ടിടം എറണാകുളം ജില്ലാ ജഡ്ജ് ഫാത്തിമ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
  • 1962 മെയ് 17: ഹൈസ്കൂൾ തുടങ്ങാൻ സർക്കാറിൽ നിന്നും അംഗീകാരം ലഭിച്ചു.
  • 1962 ജൂൺ 1 : കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ മന്ത്രി പി.പി. ഉമ്മർകോയ ഉദ്ഘാടനം ചെയ്തു.
  • 1962 മെയ് 22 : സ്കൂൾ പ്രവേശന-പരസ്യം ആദ്യമായി ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.
  • 1962 ജൂൺ: സുശീല മാധവൻ പ്രഥമ ഹൈസ്കൂൾ ഹെഡ്മിട്രസായി നിയമിതയായി.
  • 1965 മാർച്ച് 7 : സ്കൂളിലെ ആദ്യ എസ്.എസ്.എൽ. സി ബാച്ച് പരീക്ഷക്കിരുന്നു.
  • 1968: മെയ് കേന്ദ്ര സർക്കാർ അനുവദിച്ച ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തിയായി.
  • 1985 ജൂലായ് 5 : ഡോ. എം.കെ. മുഹമ്മദ് കോയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറിയായി.
  • 1987: ജൂലായ് 21: അന്താരാഷ്ട്ര അംഗീകാരം നേടിയ ഒപ്പനടീം റഷ്യയിൽ പര്യടനം നടത്തി.
  • 1992: നവംബർ വി.എച്ച്.എസ്.ഇ ആരംഭിച്ചു
  • 1994: മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 1997 ജൂൺ 30: കെ.വി. കുഞ്ഞഹമ്മദ് കമ്മറ്റി സെക്രട്ടറിയായി
  • 1997 ഒക്ടോ. 27: കെ.വി.കോയസ്സൻകോയ കമ്മറ്റി പ്രസിഡണ്ടായി
  • 1999 ജനുവരി ഒപ്പനയ്ക്ക് സംസ്ഥാനതല അവാർഡ് ലഭിച്ചു.
  • 2000: ആഗസ്റ്റ് സ്കൂളിന് പ്ലസ്ടു അനുവദിച്ചു കിട്ടി.
  • 2003: ജൂലായ് പി.എം ശ്രീദേവി ടീച്ചർക്ക് മികച്ച അധ്യാപികയ്ക്കുള്ള NCERT അവാർഡ് ലഭിച്ചു.
  • 2005 ജൂൺ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
  • 2006 ഏപ്രിൽ 24: മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ പദവി ലഭിച്ചു.
  • 2006 ജൂലായ് 6 : കിഴക്ക് ഭാഗത്തെ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു
  • 2006 ജൂലായ് 6: സുവർണ്ണ ജൂബിലി ആഘോഷകമ്മറ്റി പ്രഥമയോഗം ചേർന്നു.
  • 2006 സപ്തം.4: കെ.വി. കോയസ്സൻ കോയ (ബിച്ചു) കമ്മറ്റി പ്രസിഡണ്ടായി
  • 2007 ജനുവരി 23: വി.എച്ച്. എസ്. കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം കിട്ടി
  • 2007 മാർച്ച് 1: സുവർണ്ണ ജൂബിലി ഓഫീസ് പി.മാമുകോയ ഉദ്ഘാടനം ചെയ്തു.
  • 2007 ഏപ്രിൽ 25: സ്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.
  • 2007 മെയ് 24 : വിവിധ എൻഡോവ്മെൻറുകൾ ഏർപ്പെടുത്തി.
  • 2007 ജൂൺ 15 : എൻ.ഉമ്മർകോയ കമ്മിറ്റി പ്രസിഡണ്ടായി.
  • 2007 ഒക്ടോ. 25 : 'കാലിബർ' പ്രദർശനം സംഘടിച്ചിച്ചു.
  • 2008 ഫിബ്രു 3 : ആദ്യപൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
  • 2008 ഒക്ടോ: ജില്ലയിലെ ഏറ്റവും മികച്ച കരിയർ ഗൈഡൻസ് യൂനിറ്റിനുള്ള പുരസ്കാരം ലഭിച്ചു.
  • 2008 ഒക്ടോ.28 : സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു.
  • 2009 ജനുവരി 5: സുവർണ്ണ ജൂബിലി സമാപനം വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്തു.
  • 2009 ഒക്ടോ. 6: മാനേജിംഗ് കമ്മിററിയിലേക്ക് 5 വനിതാ അംഗങ്ങളെ തെരഞ്ഞെടുത്തു.
  • 2009 ഒക്ടോ. 31: സുവർണ്ണ ജൂബിലി സുവനീർ 'സുവർണ്ണ രേഖ' പ്രകാശനം ഐ. ജി. ബി.സന്ധ്യ നിർവ്വഹിച്ചു.
  • 2011 ജനുവരി 10 : ഹൈസ്കൂൾ ജില്ലാ കലോത്സവഘോഷ യാത്രയിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
  • 2012 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2013 ഒക്ടോ. കെ.ആർ സ്വാബിറിന് ജില്ലയിലെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചു.
  • 2013 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2014 ഒക്ടോ. ജില്ലയിലെ മികച്ച VHSE എൻ.എസ്.എസ്പ്രൊജക്റ്റ്,യൂനിറ്റ് അവാർഡ് ലഭിച്ചു.
  • 2014 ഒക്ടോബർ 4 നു സ്കൂൾ വികസനസമിതി നിലവിൽ വന്നു.
  • 2015 ഏപ്രിൽ 5 സ്കൂൾ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
  • 2015 ഏപ്രിൽ 17 : മാനേജിംഗ് കമ്മറ്റി വിപുലീകരിച്ചു
  • 2015 ഏപ്രിൽ 21 : ഫൈസൽ & ഷബാന ഫൗേണ്ടേഷൻ ചെയർമാൻ ഇ. ഫൈസൽ സ്കൂൾ സന്ദർശിച്ചു.
  • 2015 ജൂൺ പുതിയ ഹയർ സെക്കൻററി ബ്ലോക്ക് നിലവിൽ വന്നു.
  • 2015 ഒക്ടോ. 23 ഡോ. അലി ഫൈസൽ കമ്മറ്റി പ്രസിഡണ്ടായി.
  • 2016 മാർച്ച് 29 ബൈലോ ഭേദഗതി ചെയ്ത് ജനറൽ ബോഡി എക്സിക്യൂട്ടീവ് നിലവിൽ വന്നു.
  • 2016 എസ്.എം.സി ഹാൾ ഉദ്ഘാടനം ചെയ്തു.
  • 2016 സപ്ത. 27 ഹൈടെക് കിച്ചൺ ഡോ. എം.കെ മുനീർ ഉദ്ഘാടനം ചെയ്തു.
  • 2017 മെയ് 14 NABET അക്രെഡിറേറ്റർ സ്കീം നടപ്പാക്കാൻ തീരുമാനിച്ചു.
  • 2017 മാർച്ച് വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം കൈവരിച്ചു.
  • 2017 ഡിസം. 9 വി.എച്ച് .എസ്.സി. സിൽവർ ജൂബിലി ആഘോഷം ഡോ. എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
  • 2017 ൽ കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക് സംസ്ഥാനത്തെ 100 ൽ ഒരു സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2018 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
  • 2019 ൽ മികച്ച കരിയർ മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് വി.എച്ച്.എസ്.ഇ വിഭാഗം പി.ജാഫർ കരസ്ഥമാക്കി
  • 2020 ഓഗസ്റ്റിൽ ക്വളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ NABET അംഗീകാരം ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് യൂനിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2020 ൽ മികച്ച ഹയർസെക്കന്ററി എൻ.എസ്.എസ് വളണ്ടിയർക്കുള്ള കോഴിക്കോട് ജില്ലാ അവാർഡ് ലഭിച്ചു.
  • 2021 നവംബറിൽ SCERT യുടെ മികവ് 2019-20 പുരസ്കാരം ലഭിച്ചു.
  • 2022 ജനുവരിയിൽ Career360 എന്ന കരിയർ മാഗസിൻ ഇന്ത്യയിലെ മികച്ച പെൺപള്ളിക്കൂടങ്ങളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ ലിസ്റ്റ് ചെയ്തു