എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
വായന ദിനം 2024
ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ വായനദിനാഘോഷവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടത്തി
ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു
ആരവ തിമിർപ്പോടെ വിരിപ്പാടം എ എം യു പി സ്കൂളിലെ പ്രവേശനോത്സവം
പുതു അധ്യായന വർഷത്തിന്റെ ആരവത്തിൽ കുഞ്ഞു കരങ്ങളിൽ മധുരം പകർന്ന് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം സ്കൂളിൽ വാഴക്കാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആഘോഷമാക്കി. വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ പരിപാടി ഉദ്ഘാടനം ചെയ്തു. വർണ്ണ പകിട്ടുകളാൽ അലങ്കാരമായ വേദിയിൽ കുഞ്ഞു മക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. വളർന്നു വരുന്ന പുതിയ വിദ്യാഭ്യാസ രീതിയിലൂടെയും സമൂഹത്തിന്റെ ചങ്ങലകൾക്കിടയിലൂടെയും മക്കൾക്ക് വഴിയൊരുക്കാൻ രക്ഷിതാക്കൾക്കായി ഫറൂഖ് ട്രൈനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഡോക്ടർ കെ എം ഷരീഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റൻൻ്റിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻക്കുട്ടി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ പി കെ റഫീഖ് അഫ്സൽ ,ശിഹാബ് ,ബഷീർ മാസ്റ്റർ, സാബിറ സലീം, സ്കൂൾ അസിസ്റ്റന്റ് മാനേജർ സി വി എ കബീർ, അക്കാദമിക് കോഡിനേറ്റർ ഡോ.ജബ്ബാർ ,എം സി നാസർ, അസ്മാബി, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ശ്രീമതി, അനിഷ, നിഖില എന്നിവർ പ്രസംഗിച്ചു ഹെഡ്മാസ്റ്റർ മഹേഷ് മസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു
ഒരുക്കം -2024 - ഒന്നാം ക്ലാസ് ശില്പശാലയും രക്ഷാകർതൃ സംഗമവും
വിരിപ്പാടം : പുതുവർഷ മുന്നൊരുക്കവുമായി എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഗണിത ശില്പശാലയും രക്ഷാകർതൃ സംഗമവും നടത്തി.2024 ജൂൺ 1 ശനി രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ' ശ്രീ മഹേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സ്കൂൾ പി ട്ടി എ പ്രസിഡന്റ് ശ്രീ ജുബൈർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി വി സക്കറിയ മുഖ്യഥിതിയായി പങ്കെടുത്തു.
വിദ്യാർത്ഥികളുടെ ഉന്നത മികവിന്നായി രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ പരിപാടിയിൽ പങ്കുചേർന്നു.പരിപാടിയിൽ ശ്രീ മുജീബ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ബഷീർ മാസ്റ്റർ ,ശിഹാബ് മാസ്റ്റർ ,മുഹ്സിന ടീച്ചർ ,സിജിഎന്നിവർ ആശംസയും അർപ്പിച്ചു. ബാസിത്ത് മാസ്റ്റർ സ്വാഗതവും ശാക്കിറ ടീച്ചർ നന്ദിയും രേഖപെടുത്തി.